Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉണരുക സഭയെ ബലം ധരിപ്പ‍ിൻ

ഉണരുക സഭയെ ബലം ധരിപ്പിൻ
നിൻ ഉടയവൻ അണയാറായ്
ഉറക്കം വിട്ടുണരാം വേഗം ഒരുങ്ങാം
പ്രതിഫലം ലഭിക്കാറായ്

കാഹളം ധ്വനിക്കാറായ് കാലം അധികമില്ലാ
ഐക്യമായ് നിന്നു നാം വേല ചെയ്യാം
ആത്മാക്കളെ നേടാം(2);- ഉണരുക..

വേല വിശാലമത്രേ വേലക്കാരോ ചുരുക്കം
സുവിശേഷ വയലിൽ വേല ചെയ് വാൻ
വേലക്കാരെ ഒരുക്കാം(2);- ഉണരുക..

പ്രതിഫലം ഏറെയുണ്ട് ക്ഷീണിച്ചു പോകരുത്
ഒന്നിച്ചു നിന്നു നാം വേല ചെയ്താൽ
വിജയം നിശ്ചയമേ(2);- ഉണരുക..

നാളുകൾ ഏറെയില്ല വേഗത്തിൽ വേലചെയ്യാം
ക്യപയുടെ വാതിൽ അടയും മുമ്പേ
വേലയെ തികച്ചീടാം(2);- ഉണരുക..

ഉണർത്ത​പ്പെട്ടവർ ഏവരും ഉടൻ
ഉണരുക സഭയെ ഉയർത്തുക ശിരസ്സേ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.