Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉണരുക വിരവിൽ സീയോൻ സുതയെ

ഉണരുക വിരവിൽ സീയോൻ സുതയെധരിച്ചുകൊൾകമിതബലം
മരുഭൂവിൽ യാത്രയിൽ ഉറങ്ങുകയോ-പടിവാതിലിൽ തളരുകയോ

ഘോരവെയിലിൽ കരിഞ്ഞു നിൻ മൃതുമെയ്
കറുത്തിരുണ്ടെന്നാലും-പ്രിയൻ
കാണുന്നുണ്ടതി സൗന്ദര്യം നിന്നിൽ നീ സ്ത്രീകളിലതി സുന്ദരി;- ഉണ…

ലോകത്തിൻ താങ്ങുകൾ നീങ്ങുകിലതിൽ നീ
ഖേദിക്കേണ്ട തെല്ലും-മരുഭൂവിൽ
ചാരുവാൻ പ്രിയതമനിൽ തിരു-മാർവ്വിടം നിനക്കില്ലയോ?;-ഉണ…

തീരും നിൻ ക്ലേശം മാറും നിൻ ദുഃഖം
തുവരും നിൻ ചുടുകണ്ണീർ-പ്രിയൻ
പൊൻകരത്താൽ തഴുകിടും ഭൂവതിൽ-തളർന്ന നിൻ മൃദുദേഹം;- ഉണ…

ലോകത്തിൽ നിന്ദിതയിന്നു നീയൊരുനാൾ
ശോഭിക്കും വന്ദിതനായ്-ബഹു
തേജോപൂർണ്ണയായ് രാജകുമാരന്-പട്ടമഹർഷിയതായ്;- ഉണ…

ഉണരുക സഹജെ ഉയർത്തുക ശിരസ്സേ
അടുത്തു വീണ്ടെടുപ്പിൻ നാൾ
രാജാധിരാജനു രാജ്ഞി നീയാവാൻ-ചില നിമിഷം മാത്രം;- ഉണ…

ഉണരുക സഭയെ ഉണരുക സഭയെ
ഉണരുക നീയെന്നാത്മാവേ ചേരുക
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.