Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉണർവ്വിൻ പ്രഭുവേ ഉണർവ്വിൻ രാജാ

ഉണർവ്വിൻ പ്രഭുവേ
ഉണർവ്വിൻ രാജാ
വന്നീടണെ ദയവായ്
ഏഴകളിൻ സഭയിൽ(2)

ഉറക്കത്തിൽ കിടക്കും ജനം
മറന്നു തിരുക്യപകൾ(2)
പൂർവ്വപിതാക്കളിൽ പകർന്ന നിന്നുണർവ്വിനെ
പകരണം ആത്മനാഥാ(2)

വേട്ടയാൽ ഓടിതളർന്ന
പേടമാൻപോൽ ഇതാ ഞാൻ(2)
വരുന്നു ആദരാവാൽ
തിരുസവിധേ-ആശ്വാസദായകനേ(2)

ജീവിത ക്ലേശങ്ങളാം വൻ
മേടുകൾ കാണുമ്പോൾ(2)
തെല്ലും തളരാതെ ധൈര്യമായ് ജയിപ്പാൻ
ശക്തി പകർന്നിടെണേ(2)

ആകാശമേഘങ്ങളിൽ
ആരൂഡനായ് വരുമ്പോൾ(2)
അങ്ങയെ മോദമായ് സ്വാഗതം
ചെയ്വാൻ ഞങ്ങളെ ഒരുക്കേണമേ (2)

ഉണർവ്വിൻ വരം ലഭിപ്പാൻ ഞങ്ങൾ
ഉണർവ്വിൻ കാറ്റേ വീശുക മനസ്സലിവിൻ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.