Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉന്നതനാം ദൈവം എന്‍റെ സങ്കേതവും

ഉന്നതനാം ദൈവം എന്‍റെ സങ്കേതവും
അവനെന്‍റെ കോട്ടയുമേ
അവനെന്നെ കാത്തിടും എന്നെന്നും നടത്തീടും
അവനെന്‍റെ ആശയമേ

പാപിയാമെന്നെയും മോചിതനാക്കുവാൻ
എൻ നാഥൻ ക്രൂശിതനായ്
എൻപാപങ്ങൾ കഴുകി ഹിമംപോൽ വെണ്മയാക്കി
എന്നെ തന്‍റെ സ്വന്തമാക്കി(2);- ഉന്ന…

രോഗശയ്യയിലവൻ സൗഖ്യപ്രദായകൻ
ദുഃഖിതർക്കാശ്വാസകൻ
ഭാരം പ്രയാസങ്ങൾ ഏറിവന്നീടുമ്പോൾ
ആശ്വാസമരുളിടുന്നോൻ(2);- ഉന്ന…

എന്തൊരു ഭാഗ്യമീ ദോഷിയാം എനിക്കു നിൻ
പുത്രത്വം തന്നതിനാൽ
പാപചേറ്റിൽ വീണ്ടും വീഴാതെ തൃക്കയ്യിൽ
സർവ്വേശാ കാത്തിടണേ(2);- ഉന്ന…

ഉന്നതനാം യേശുവിങ്കൽ ആശ്രയം
ഉന്നതൻ ശ്രീയേശു മാത്രം എന്നും
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.