Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉന്നതനാമെൻ ദൈവമേ മന്നിതിൻ

ഉന്നതനാമെൻ ദൈവമേ മന്നിതിൻ സ്ഥാപനത്തിന്നും
മുന്നമേ എന്നെ കണ്ടിതോ മന്നവനേശുനാഥനിൽ

അത്ഭുതസ്നേഹമേ എന്നെന്നും പാടും ഞാൻ
എന്നെ വീണ്ടെടുത്തതാം അത്ഭുതസ്നേഹമേ

കാലിത്തൊഴുത്തിൽ ഹീനനായ് കാൽവറി ക്രൂശിൽ ഏകനായ്
കാൽകരം കാരിരുമ്പിലായ് കാണുന്നിതെന്തൊരാശ്ചര്യം

ഇപ്രപഞ്ചത്തിൻ നായകാ! എൻപ്രായശ്ചിത്ത യാഗമായ്
നിൻപ്രാണൻ ക്രൂശിൽ നൽകിയോ ഇപ്രാണിയെന്നെ നേടുവാൻ

അത്ഭുതമത്യഗാധമേ അപ്രമേയം അവർണ്ണ്യമേ
ഇമ്മഹാസ്നേഹമെന്നുമേ നിത്യയുഗം ഞാൻ പാടുമേ

ഉന്നതനു പാടാം സ്തോത്ര ഗീതം
ഉന്നതനാം യേശുവിങ്കൽ ആശ്രയം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.