Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ

ഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ – ജയിച്ചെഴുന്നേറ്റു
ഉർവ്വിയെ ജയിച്ച ക്രിസ്തുനാഥനെൻ സ്വന്തമായ്ത്തീർന്നു

കല്ലറ തുറന്നീടവേ രാജസേവകർ ഭയന്നീടവേ
വല്ലഭനേശു ഉയിർത്തെഴുന്നേറ്റു
സ്വർഗ്ഗപിതാവിൻ മഹിമയിതേ;- ഉയിർ…

മരിച്ചവരുടെ ഇടയിൽ ജീവനാഥനെ തേടുകയോ
നീതിയിന്നധിപതി ഉയിർത്തെഴുന്നേറ്റു
നിത്യമാം ജീവനെ നൽകിടുവാൻ;- ഉയിർ…

മരണമേ വിഷമെവിടെ? പാതാളമേ ജയമെവിടെ?
മരണത്തെ ജയിച്ചവൻ ഉയിർത്തെഴുന്നേറ്റു
പാതാള വൈരിയെ ജയിച്ചവനായ്;- ഉയിർ…

ആത്മാവിൽ ഇന്നുമെന്നും ഹാ നമ്മെയും ഉയിർപ്പിച്ചവൻ
ആത്മാവിൻ വാഗ്ദത്തം നമുക്കവൻ തന്നു
ഹല്ലേലുയ്യാ സ്തുതി പാടിടുവോം;- ഉയിർ…

ഉയിർപ്പിൻ ജീവനാൽ നിത്യജീവൻ
ഉയിർത്തെഴുന്നേറ്റവനെ നിന്നെ
Spread the love
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.