Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഉയിർപ്പിൻ ജീവനാൽ നിത്യജീവൻ

ഉയർപ്പിൻ ജീവനാൽ നിത്യജീവൻ നൽകും
കർത്താവിനോടുകൂടെയെൻ നിത്യവാസമാമെ

അവൻ ഇടംവിട്ടു ശരീരബദ്ധനായ്
ലോകെ അലഞ്ഞാലും ഞാനെൻ വീടോടടുക്കുമേ

എൻ പ്രിയൻ പാർപ്പിടം മനോഹര ഹർമ്മ്യം
മുത്തുകളാൽ നിർമ്മിതമാം പന്ത്രണ്ടു ഗോപുരം

കണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാം
എൻ ആത്മാവു വാഞ്ചിക്കുന്നേ ഞാൻ എന്നു ചേരുമോ

എൻ ആത്മവാസമോ മൽ പിതൃഗൃഹത്തിൽ
പൊൻവാതിൽകൾ വിശ്വാസകൺകൾക്കെത്ര ശോഭിതം

ശുദ്ധരിൻ ശോഭനം അവകാശമാം ശാലേം
പ്രാപിപ്പാൻ ആഗ്രഹത്താൽ വാഞ്ചിക്കുന്നേ എന്നുള്ളം

എൻ അല്ലൽ തീർന്നു ഞാൻ ഹല്ലേലുയ്യാ പാടും
മന്നവനാമേശുവിനോടുകൂടെ വാണിടും

ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ
ഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *