Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


യിസ്രായേലിൻ ദൈവം രക്ഷകനായ്

യിസ്രായേലിൻ ദൈവം രക്ഷകനായ്
സ്വർഗ്ഗത്തിൽ വാഴുന്നുണ്ടക്ഷയനായ്
ദുഃഖങ്ങളിൽ അവൻ ആശ്വാസവും
രോഗങ്ങളിൽ സൗഖ്യദായകനും

കല്ലായ എന്നുള്ളം വൻ ഭാരത്താൽ
എല്ലാം നശിച്ചു ഞാൻ താളടിയായ്
തേടി വന്നേശു ഇന്നെനിക്കായ്
വീടൊന്നൊരുക്കി തൻ നിത്യതയ്ക്കായ്;-

സ്തോത്രയാഗം അങ്ങേയ്ക്കർപ്പിക്കുന്നേ-എൻ
പ്രാർത്ഥന സ്വർഗ്ഗം കൈക്കൊള്ളണമേ
ആശ്വാസ കാലങ്ങൾ നോക്കി പാർത്തെൻ
യേശുവേ നിൻ പാദം കുമ്പിടുന്നേ;-

എന്നും ഞാനേശുവിൻ സ്വന്തമത്രേ
നന്ദികൊണ്ടെന്മനം തിങ്ങിടുന്നു
എല്ലാ പ്രത്യാശയും നിന്നിലത്രെ-എൻ
വല്ലഭനെ വേഗം വന്നീടണേ;-

നീലാകാശവും കടന്നു ഞാൻ പോകും എന്‍റെ
നീതിയാം യഹോവായേ തിരുചരണമെന്‍റെ ശരണം
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.