Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഹാലേലുയ്യാ രക്തത്താൽ ജയം ജയം യേശുവിൻ

ഹാലേലുയ്യാ രക്തത്താൽ ജയം ജയം
യേശുവിൻ രക്തത്താൽ ജയം ജയം ജയം


എന്‍റെ സൗഖ്യദായകൻ യഹോവറാഫയാകയാൽ
ഒന്നുമേ ഭയന്നിടാതെ പോയിടും
രോഗഭീതിയില്ലിനി രക്തമെന്‍റെ കോട്ടയായ്
നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ

കരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽ
വരുവതൊന്നിലും ഭയപ്പെടില്ല ഞാൻ
കരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനം
നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ

ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽ
യഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ
കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി
നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ

സർവ്വശക്തനായവൻ യഹോവ-എലോഹീമവൻ
സർവ്വ മുഴങ്കാലും മടങ്ങിടുമേ
സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ
സർവ്വരാലും വന്ദിതൻ മഹോന്നതൻ;- ഹല്ലേലുയ്യാ

ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം വെകാതെ
ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.