Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ

സീയോനിൻ പരദേശികളേ നാം
ഉയർത്തിടുവിൻ കൊടിയെ
ആനന്ദത്തോടെ ആത്മപ്രിയനെ ഗാനം മുഴക്കി
ക്കൊണ്ടെതിരേൽക്കാം നമുക്ക്

ബേതലഹേം മുതൽ കാൽവറിയോളം
പാദങ്ങൾ പതിഞ്ഞിട്ടുണ്ടേ
പാദം വയ്ക്കേണം ലാക്കിലേക്കോടണം
മാതൃക നൽകിയൊരേശുവിൻ പിൻമ്പേ;-

കഷ്ടതയനുഭവിച്ചേശുമഹേശൻ
വഴി നമുക്കൊരുക്കിയല്ലോ
ഇടുക്കം ഞെരുക്കമുള്ളീവഴി പോകണം
മടിച്ചുനിൽക്കാതെ മാർഗമദ്ധ്യത്തിൽ;-

ഭാരം സകലവും പാപമശേഷവും
പരിത്യജിച്ചീടുക നാം
വിശ്വാസപൂർത്തി വരുത്തുന്ന നായകൻ
യേശുവെ തന്നെ നോക്കുക സ്ഥിരമായ്;-

പരദേശികളേ വീണ്ടെടുത്തോരേ
ജയഘോഷം പാടിടുവിൻ
ആർപ്പിടുവിൻ ഹല്ലേലുയ്യാ പാടുവിൻ
കർത്തനാം യേശുവെ ഓർത്തു ഗമിപ്പിൻ;-

സീയോൻ നഗരിയിൽ മിന്നുന്ന ഗോപുരം
ദൂരത്തായ് കാണുന്നുണ്ടേ
ദൂതന്മാർ ദൈവത്തെ സ്തുതിക്കുന്ന ശബ്ദം
മോദമായ് കേൾക്കുന്നു വേഗം ഗമിക്കാം;-

സന്തോഷിപ്പിൻ സന്തോഷിപ്പിൻ കർത്താവിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.