Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

സീയോനെ നീ ഉണർന്നെഴുന്നേൽക്കുക

സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
ശാലേം രാജനിതാ വരുവാറായ്
ശീലഗുണമുള്ള സ്നേഹസ്വരൂപൻ
ആകാശമേഘത്തിലെഴുന്നെള്ളിവരുമേ;-

പകലുള്ള കാലങ്ങളണഞ്ഞണഞ്ഞുപോയ്
കൂരിരുൾ നാളുകളടുത്തടുത്തേ
ഝടുതിയായ് ജീവിതം പുതുക്കി നിന്നീടുകിൽ
ഉടലോടെ പ്രിയനെ എതിരേൽപ്പാൻ പോകാം;-

കഷ്ടതയില്ലാത്ത നാളുവന്നടുത്തേ
തുഷ്ടിയായ് ജീവിതം ചെയ്തിടാമേ
ദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകിൽ
ഇഷ്മോടേശുവിൻ കൂടെ വസിക്കാം;-

അന്ധത ഇല്ലാത്ത നാളു വന്നടുത്തേ
സാന്ത്വന ജീവിതം ചെയ്തിടാമേ
അന്ധകാരപ്രഭു വെളിപ്പെടും മുമ്പേ
സന്തോഷമാർഗ്ഗത്തിൽ ഗമിച്ചിടുമേ നാം;-

തിരുസഭയെ നിൻ ദീപങ്ങളാകവെ
ദിവ്യപ്രഭയാൽ ജ്വലിച്ചിടട്ടെ
മഹിമയിൽ മേഘത്തിൽ എഴുന്നള്ളി വരുമ്പോൾ
മണവാളനെപ്പോൽ നാം മറുരൂപമാകാൻ;-

സന്തോഷിപ്പിൻ സന്തോഷിപ്പിൻ കർത്താവിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.