അദ്ധ്വാനിക്കും സ്നേഹിതരെ
അദ്ധ്വാനിക്കും സ്നേഹിതരെ ഭാരം ചുമപ്പവരെ ആശ്വാസം നിങ്ങൾക്കിങ്ങേകിടുവാനായ് രക്ഷകനേശു വിളിച്ചിടുന്നു ആശയോടേശുവിൻ ചാരേ വരൂ ആശ്വാസം നൽകുമവൻ നിങ്ങൾ തൻക്ലേശങ്ങളേതാകിലും പാപമോ രോഗമോ മറ്റെന്താകിലും വിശ്വാസത്തോടെ കടന്നുവരൂ ക്ലേശങ്ങൾ നീക്കുമവൻ നന്മചെയ്വാൻ നിങ്ങൾക്കാശയെങ്കിലും തിന്മയതല്ലോ ചെയ്തിടുന്നു പാപമതിയുടെ കാരണമെ പാപത്തെ നീക്കുമവൻ വ്യർത്ഥവിചാരത്തിൽ വീണുലയാതെ കർത്തനാമേശുവിലാശ്രയിപ്പിൻ നിത്യനിരാമയ സ്വർഗ്ഗസുഖം നിശ്ചയം നൽകുമവൻ ഇതു സുപ്രസാദദിനം പ്രിയരെ ഇതുതന്നെ കരുണാസമയം കാൽവറിയിൽ പൂർത്തിയാക്കിയതാം രക്ഷക്കായ് വന്നിടുക
Read Moreഅത്യുന്നതൻ്റെ മറവിങ്കൽ
അത്യുന്നതൻ്റെ മറവിങ്കൽ സർവ്വ ശക്തന്റെ നിഴലിൻ കീഴിൽ പാർക്കും ഞാൻ നിർഭയനായി പാടും ഞാൻ സ്തുതി ഗീതങ്ങൾ ആപത്തുകൾ രോഗങ്ങളും നഷ്ടങ്ങളും എന്നെ ജയിക്കയില്ല എൻ്റെ അദ്ധ്വാനഫലം ഞാൻ തന്നെ അനുഭവിക്കും ഞാനും എന്റെ കുടുംബവുമോ യേശുവെ ആരാധിക്കും തൻ വചനം അനുസരിക്കും മാതൃകയായ് ജീവിക്കും യാത്രകളിൽ തൻ കാവലുണ്ട് ആളും സഹായവും കരുതീട്ടുണ്ട് ആയുസ്സും ആരോഗ്യവും എൻ ദൈവം എനിക്കു തരും ദൂതൻമാർ മുന്നമേ പോകുന്നു. കാര്യം നടത്തി തരുന്നു. എപ്പോഴും ദൈവം എൻ്റെ കൂടെയുണ്ട് […]
Read Moreഅതിശയമായ് അനുഗ്രഹമായ്
അതിശയമായ് അനുഗ്രഹമായ് അവനെന്നോടുകൂടെയുണ്ട് (2) ആനന്ദമായ് ആശ്വാസമായ് അവനെന്നാളും കൂടെയുണ്ട് (4) പാരിലെന്നെ തേടിയീ പാപിയെന്ന നേടി യേശുവിൻ സ്നേഹം (2) തന്നോടു ചേർത്തെന്നെയും – ഹോയ് തന്നോടു ചേർത്തന്നെയും (2) അവനെന്റെ പ്രിയൻ ഞാനവൻ തോഴൻ ആകുലമകറ്റി മാറോടു ചേർത്തു (2) വീഴാതെന്നെ കാക്കുന്നു – ഹോയ് വീഴാതെന്നെ കാക്കും (2) അനുദിനവും ചാരെ അവനെന്റെ മിത്രം ഭാരങ്ങളേതും സാരമില്ലാതെ (2) ആനന്ദമായ് നടത്തും – ഹോയ് ആനന്ദമായ് നടത്തും (2) അല്ലലെല്ലാം തീരും ആത്മനാഥൻ […]
Read Moreഅതിശയ കാരുണ്യ മഹാ ദൈവമേ
അതിശയ കാരുണ്യമഹാ ദൈവമായോനെ – ഈശോ ആയിരം നാവിൻ വരം താ നിൻ സ്തുതി പാടാൻ നായകനെ രക്ഷകനെ നിൻ കൃപയ്ക്കായി – സ്തോത്രം നാടറികെ പാടിടുവാൻ നീ തുണയ്ക്കേണം എങ്ങും ബഹുമാനമുള്ള നിൻ തിരുനാമം – ഈശോ എൻ ഭയങ്ങൾ സങ്കടവും നീക്കുമെന്നേയ്ക്കും ഇമ്പസംഗീതം തിരുപ്പേർ പാപികൾക്കെല്ലാം – ജീവൻ ഇല്ലയെന്നു വന്നവർക്കു ജീവൻ നിൻ നാമം പാപകുറ്റം ശക്തിയധികാരവും നീക്കും – ഈശോ പാപിയാമെൻ പേർക്കു രക്തം വാർത്ത നിൻ പുണ്യം നിൻ സ്വരത്താൽ […]
Read Moreഅതിരുകളില്ലാത്ത സ്നേഹം
അതിരുകളില്ലാത്ത സ്നേഹം ദൈവ സ്നേഹം നിത്യസ്നേഹം അളവുകളില്ലാത്ത സ്നേഹം ദൈവ സ്നേഹം നിത്യസ്നേഹം ഏതൊരവസ്ഥയിലും യാതൊരുവ്യവസ്ഥകളും ഇല്ലാതെ സ്നേഹിക്കും താതനു നന്ദി ദൈവത്തെ ഞാൻ മറന്നാലും ആ സ്നേഹത്തിൽ നിന്നകന്നാലും അനുകമ്പാർദ്രമാം ഹൃദയമെപ്പോഴും എനിക്കായ് തുടിച്ചിടുന്നു എന്നെ ഓമനയായ് കരുതുന്നു അമ്മയെന്നെ മറന്നാലും ആ സ്നേഹത്തിൽ നിന്നകന്നാലും അജഗണങ്ങളെ കാത്തിടുന്നവൻ എനിക്കായ് തിരഞ്ഞിടുന്നു എന്നെ ഓമനയായ് കരുതുന്നു
Read Moreഅതിരാവിലെ തിരുസന്നിധി
അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയേ അതിയായ് നിന്നെ സ്തുതിപ്പാൻ കൃപയരുൾക യേശുപരനെ രജനിയതീലടിയനെ നീ സുഖമായ് കാത്ത കൃപയ്ക്കായ് ഭജനീയമാം തിരുനാമത്തിനനന്തം തിമഹത്വം – അതി എവിടെല്ലാമി നിശയിൽ മൃതിനടന്നിട്ടുണ്ടു പരനെ അവയീന്നെന്നെ പരിപാലിച്ച് കൃപയ്ക്കായ് തി നിനക്കേ – അതി നെടുവീർപ്പിട്ടു കരഞ്ഞീടുന്നു പലമർത്യരീസമയേ അടിയനുള്ളിൽ കുതുകം തന്ന കൃപയ്ക്കായ് സതി നിനക്കേ – അതി കിടക്കയിൽവെച്ചരിയാൻ സാത്താനടുക്കാതിരിപ്പതിനെൻ അടുക്കൽ ദൂതഗണത്തെ കാവലണച്ച് കൃപയനല്ലം – അതി ഉറക്കത്തിനു സുഖവും തന്നെൻ അരികെ നിന്നു കൃപയാൽ […]
Read Moreഅതിമോദം പാടും ഞാൻ
അതിമോദം പാടും ഞാൻ സ്തുതിഗീതങ്ങൾ ദേവാധി ദേവൻ രാജാധി രാജൻ ലോകാധി നാഥനെൻ യേശുവിന്നു (2) പരലോകം വിട്ടവൻ പാരിൽ വന്നു പാപികൾക്കായ് തന്‍റെ ജീവൻ തന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തം തൻ സ്നേഹത്തെ കീർത്തിക്കും ഞാനെന്നും തൻ നാമത്തെ നീചനാം എന്നേയും സ്നേഹിച്ചുതാൻ മോചനം തന്നെന്നെ രക്ഷിച്ചതാൽ ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും തൻ സ്നേഹത്തെ കീർത്തിക്കും ഞാനെന്നും തൻ നാമത്തെ ഒരു നാളും കുറയാത്ത നിത്യസ്നേഹം മരുഭൂവിൽ ഞാനിന്ന് ആസ്വദിച്ച് ഹല്ലേലുയ്യാ ഹല്ലേലുയ്യാ […]
Read Moreഅതിമോദം നിന്തിരു സന്നിധി
അതിമോദം നിന്തിരു സന്നിധിയണയുന്നു പ്രഭാതത്തിൽ സ്തുതിഗീതങ്ങൾ പാടിവാഴ്ത്തുവാൻ കൃപയേകണമധികം തിരുനാമത്തിലഭയം പ്രാപിച്ചധികം ശക്തി ലഭിപ്പാൻ തിരുസന്നിധിയണയുന്നീശാ ബലഹീനനാമടിയൻ മമ ജീവിതവഴികൾ തവഹിതം പോൽ തുടർന്നിടുവാൻ പരനേ, മമ പ്രിയനേ, കൃപ പകർന്നീടണമധികം അരുണോദയസമയം പാരിൽ പതഗഗണം പാടുന്നു തിരുവേദത്തിൻ പൊരുളേ ദിവ്യ കതിർ വീശണം ഹൃദയേ അരിസഞ്ചയം വിഹരിക്കുന്നു, വിനകൾ വരുത്തിടുവാൻ അഖിലേശ, മാം കരങ്ങൾ നീട്ടിപ്പരിപാലിക്ക പരനേ ജഗദീശനെ ഭജിച്ചാത്മീയ പുതുക്കം പ്രാപിച്ചതിനാൽ ജയജീവിതം നയിപ്പാനാശ വളരുന്നാത്മപ്രിയനേ
Read Moreഅതിമഹത്താം നിൻ സേവ
അതിമഹത്താം നിൻ സേവ ചെയ്‌വാൻ എന്നെ വിളിച്ച എൻ പ്രിയ കർത്താവേ ജീവിച്ചിടും ഞാൻ എൻ നാൾ മുഴുവൻ നിനക്കായ് എൻറെ യേശുവേ ബലഹീന പാത്രമാം എന്നെ നീ ഉരുക്കി പുതുരൂപം നൽകിയല്ലോ ഉപയോഗപൂർണ്ണമായ് അഭിമാന പാത്രമായ് എന്നെ വേർതിരിച്ചുവല്ലോ പരിശുദ്ധമാക്കാൻ അഗ്നിശോധനയും കൃപ നൽകാൻ മരുഭൂമിയും ദർശനമേകാൻ പത്മാസും ഒരുക്കി എന്നെ വേർതിരിച്ചുവല്ലോ ലാഭമായിരുന്നവ ചേതമെന്നെണ്ണി ഞാൻ നിൻ സേവക്കായ് ഇറങ്ങി നഷ്ടമാകില്ല ഒന്നും നിൻറെ വിശ്വസ്തത എന്നെ പുലർത്തിടുമല്ലോ
Read Moreഅതിമംഗലകാരണനേ സ്തുതിതിങ്ങിയ
അതിമംഗലകാരണനേ സ്തുതിതിങ്ങിയ പുരണനെ! നരർ വാഴുവാൻ വിൺ തുറന്നൂഴിയിൽ പിറന്ന വല്ലഭതാരകമേ – അതി മതിമയങ്ങിയ ഞങ്ങളെയും വിധിതിങ്ങിയോർ തങ്ങളെയും – നിന്‍റെ മാമഹത്വം ദിവ്യ – ശ്രീത്വവും കാട്ടുവാൻ വന്നുവോ? പുംഗവനേ; അതി മുടിമന്നവർ മേടയേയും – മഹാ ഉന്നത വീടിനെയും വിട്ടു മാട്ടിടയിൽ പിറ – ന്നാട്ടിടയർ തൊഴാൻ വന്നുവോ? ഈ ധരയിൽ – അതി തങ്കക്കട്ടിലുകൾ വെടിഞ്ഞു – പശുത്തൊട്ടിയതിൽ കിടന്നു ബഹു കാറ്റു മഞ്ഞിൽ കഠി-നത്തിലുൾട്ടുമാ കഷ്ടം സഹിച്ചുവോ നീ – […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള