Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

അതിമംഗലകാരണനേ സ്തുതിതിങ്ങിയ

അതിമംഗലകാരണനേ
സ്തുതിതിങ്ങിയ പുരണനെ! നരർ
വാഴുവാൻ വിൺ തുറന്നൂഴിയിൽ പിറന്ന
വല്ലഭതാരകമേ – അതി

മതിമയങ്ങിയ ഞങ്ങളെയും
വിധിതിങ്ങിയോർ തങ്ങളെയും – നിന്‍റെ
മാമഹത്വം ദിവ്യ – ശ്രീത്വവും കാട്ടുവാൻ
വന്നുവോ? പുംഗവനേ; അതി

മുടിമന്നവർ മേടയേയും – മഹാ ഉന്നത
വീടിനെയും വിട്ടു
മാട്ടിടയിൽ പിറ – ന്നാട്ടിടയർ തൊഴാൻ
വന്നുവോ? ഈ ധരയിൽ – അതി

തങ്കക്കട്ടിലുകൾ വെടിഞ്ഞു –
പശുത്തൊട്ടിയതിൽ കിടന്നു ബഹു
കാറ്റു മഞ്ഞിൽ കഠി-നത്തിലുൾട്ടുമാ
കഷ്ടം സഹിച്ചുവോ നീ – അതി

ദുഷ്ടപേയഗണം ഓടുവാനും – ശിഷ്ടർ
വായ്ഗണം പാടുവാനും നിന്നെ
പിന്തുടരുന്നവർ – തുമ്പമെന്യ വാഴാൻ
ഏറ്റ നിൻ കോലമിതോ? – അതി

എല്ലാ പാപങ്ങളുമകലാൻ –
ജീവദേവവരം ലഭിപ്പാൻ ഈ നിൻ
പാങ്ങനെ വേറൊന്നും – പുംഗവാ
നിന്തിരുമേനിക്കു കണ്ടീലയോ- അതി

അതിമഹത്താം നിൻ സേവ
അതാ കേൾക്കുന്നു ഞാൻ


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.