സീയോൻ സഞ്ചാരി ഞാൻ യേശുവിൽ ചാരി
സീയോൻ സഞ്ചാരി ഞാൻ യേശുവിൽ ചാരി ഞാൻ പോകുന്നു കുരിശിന്‍റെ പാതയിൽ മോക്ഷയാത്രയാണിത് ഞാൻ നടപ്പത് കാഴ്ചയാലെയല്ല വിശ്വാസത്താലെയാം വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ രക്ഷകൻ കൈകളിൽ താങ്ങിടും;- ലോകമേതും യോഗ്യം അല്ലെനിക്കതാൽ ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ നാഥനു മുൾമുടി നൽകിയ ലോകമേ നീ തരും പേരെനിക്കെന്തിനായ്;- സാക്ഷികൾ സമൂഹം എന്‍റെ ചുറ്റിലും നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻ ഭാരവും പാപവും വിട്ടു ഞാനോടുമാ ന്നേരവും യേശുവെ നോക്കിടും;- എന്നെ നേടുന്ന സന്തോഷമോർത്തതാൽ നിന്ദകൾ സഹിച്ചു മരിച്ച […]
Read Moreസീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള
സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹളധ്വനി വിണ്ണിൽ കേട്ടിടാറായ് മേഘത്തിൽ നമ്മെയും ചേർത്തിടാറായ് ആയിരമായിരം വിശുദ്ധരുമായ് കാന്തനാം കർത്താവു വന്നിടുമേ ആർത്തിയോടവനായ് കാത്തിടാമേ;- നാസ്തികരായ് പലരും നീങ്ങിടുമ്പോൾ ക്രൂശിന്‍റെ വൈരികളായിടുമ്പോൾ ക്രൂശതിൻ സാക്ഷ്യങ്ങളോതിടാമേ;- വാനഗോളങ്ങളെല്ലാം കീഴ്പ്പെടുത്താൻ മാനവരാകവേ വെമ്പിടുമ്പോൾ വാനാധിവാനമെൻ അധിവാസമേ;- ജാതികൾ രാജ്യങ്ങളുണർന്നിടുന്നേ യൂദർ തൻ രാഷ്ട്രവും പുതുക്കിടുന്നേ ആകയാൽ സഭയേ നീ ഉണർന്നിടുക;- തേജസ്സിൻ പുത്രരെ കണ്ടിടുവാൻ സൃഷ്ടികളേകമായ് ഞരങ്ങിടുമ്പോൾ ആത്മാവിലൊന്നായ് നാം ഞരങ്ങിടാമേ;- വാഗ്ദത്തം അഖിലവും നിറവേറുന്നേ സീയോനിൽ പണി വേഗം തീർന്നിടുമേ തേജസ്സിൻ […]
Read Moreസീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നുകൊൾവീൻ സീയോൻ യാത്രാ മദ്ധ്യേ നിങ്ങൾ എന്തിനുറങ്ങിടുന്നു(2) ശീതകാലം കഴിഞ്ഞു മാറിപ്പോയ് മഴയും പ്രിയരെ പുഷ്പങ്ങഌതാഭൂമിമേൽ കാണപ്പെടുന്നു നന്നായ്(2);-സീയോ അത്തിവൃക്ഷം തളിർത്തു തന്‍റെ പച്ചക്കായ്കൾ തരുന്നു മുന്തിരിയിളം കുലകൾ സൗരഭ്യം തൂകിടുന്നു(2);-സീയോ എത്രത്തോളമുറങ്ങും നിങ്ങൾ ബോധമില്ലാതിനിയും മാത്രനേരത്തിന്നു കർത്തൻ വന്നണഞ്ഞീടുമഹോ(2);-സീയോ കർത്തൻ വരുന്ന നേരം നിങ്ങൾ നിദ്രയിലാകുമെങ്കിൽ എത്ര പരിതാപമെന്നു ഓർത്തുകൊണ്ടീ ക്ഷണത്തിൽ(2);-സീയോ വേഗമുണർന്നിടുക സ്വർഗ്ഗസീയോൻ തിരുസഭയേ വേഗം നീയുണർന്നു കാണ്മാൻ കാത്തിരിക്കുന്നു കർത്തൻ(2);-സീയോ
Read Moreസീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
സീയോൻ യാത്രയതിൽ മനമേ ഭയമൊന്നും വേണ്ടിനിയും അബ്രഹാമിൻ ദൈവം ഇസഹാക്കിൻ ദൈവം യാക്കോബിൻ ദൈവമെന്നും കൂടെയുള്ളതാൽ ലോകത്തിൻ ദൃഷ്ടിയിൽ ഞാൻ ഒരു ഭോഷനായ് തോന്നിയാലും ദൈവത്തിൻ ദൃഷ്ടിയിൽ ഞാൻ എന്നും ശ്രേഷ്ഠനായ് മാറിടുന്നു ഒന്നിനെക്കുറിച്ചിനിയും എനിക്കാകുല ചിന്തയില്ല ജീവമന്നാ തന്നവൻ എന്നെ ക്ഷേമമായ് പാലിക്കുന്നു മനുഷ്യനിലാശ്രയമോ ഇനി വേണ്ടനിശ്ചയമായ് ദൈവത്തിലാശ്രയമോ അതൊന്നാണെനിക്കഭയം
Read Moreസീയോനെ നീ ഉണർന്നെഴുന്നേൽക്കുക
സീയോനെ നീ ഉണർന്നെഴുന്നേൽക്കുക ശാലേം രാജനിതാ വരുവാറായ് ശീലഗുണമുള്ള സ്നേഹസ്വരൂപൻ ആകാശമേഘത്തിലെഴുന്നെള്ളിവരുമേ;- പകലുള്ള കാലങ്ങളണഞ്ഞണഞ്ഞുപോയ് കൂരിരുൾ നാളുകളടുത്തടുത്തേ ഝടുതിയായ് ജീവിതം പുതുക്കി നിന്നീടുകിൽ ഉടലോടെ പ്രിയനെ എതിരേൽപ്പാൻ പോകാം;- കഷ്ടതയില്ലാത്ത നാളുവന്നടുത്തേ തുഷ്ടിയായ് ജീവിതം ചെയ്തിടാമേ ദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകിൽ ഇഷ്മോടേശുവിൻ കൂടെ വസിക്കാം;- അന്ധത ഇല്ലാത്ത നാളു വന്നടുത്തേ സാന്ത്വന ജീവിതം ചെയ്തിടാമേ അന്ധകാരപ്രഭു വെളിപ്പെടും മുമ്പേ സന്തോഷമാർഗ്ഗത്തിൽ ഗമിച്ചിടുമേ നാം;- തിരുസഭയെ നിൻ ദീപങ്ങളാകവെ ദിവ്യപ്രഭയാൽ ജ്വലിച്ചിടട്ടെ മഹിമയിൽ മേഘത്തിൽ എഴുന്നള്ളി വരുമ്പോൾ മണവാളനെപ്പോൽ […]
Read Moreസീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ കൊടിയെ ആനന്ദത്തോടെ ആത്മപ്രിയനെ ഗാനം മുഴക്കി ക്കൊണ്ടെതിരേൽക്കാം നമുക്ക് ബേതലഹേം മുതൽ കാൽവറിയോളം പാദങ്ങൾ പതിഞ്ഞിട്ടുണ്ടേ പാദം വയ്ക്കേണം ലാക്കിലേക്കോടണം മാതൃക നൽകിയൊരേശുവിൻ പിൻമ്പേ;- കഷ്ടതയനുഭവിച്ചേശുമഹേശൻ വഴി നമുക്കൊരുക്കിയല്ലോ ഇടുക്കം ഞെരുക്കമുള്ളീവഴി പോകണം മടിച്ചുനിൽക്കാതെ മാർഗമദ്ധ്യത്തിൽ;- ഭാരം സകലവും പാപമശേഷവും പരിത്യജിച്ചീടുക നാം വിശ്വാസപൂർത്തി വരുത്തുന്ന നായകൻ യേശുവെ തന്നെ നോക്കുക സ്ഥിരമായ്;- പരദേശികളേ വീണ്ടെടുത്തോരേ ജയഘോഷം പാടിടുവിൻ ആർപ്പിടുവിൻ ഹല്ലേലുയ്യാ പാടുവിൻ കർത്തനാം യേശുവെ ഓർത്തു ഗമിപ്പിൻ;- സീയോൻ നഗരിയിൽ […]
Read Moreസീയോൻ സഞ്ചാരി ഭയപ്പെടേണ്ടാ
സീയോൻ സഞ്ചാരി ഭയപ്പെടേണ്ടാ യാഹെന്ന ദൈവം കൂടെയുണ്ട്(2) അവൻ മയങ്ങുകില്ല ഉറങ്ങുകില്ല യിസ്രയേലിൻ ദൈവം കൈവിടില്ല(2) രോഗിയായ് ഞാൻ തളർന്നാലും ദേഹമെല്ലാം ക്ഷയിച്ചാലും(2) ആണികളാൽ മുറിവേറ്റ പാണികളാൽ സുഖമേകും(2) വാക്കു തന്നോൻ മാറുകില്ല വാഗ്ദത്തങ്ങൾ പാലിച്ചിടും(2) കൂരിരുൾ താഴ്വരയിൽ കൂടെയുണ്ടെൻ നല്ലിടയൻ(2) ആശയറ്റതാമീയുലകിൽ ആശ്രയിപ്പാൻ പോകരുതേ(2) ആശ്രയിപ്പാൻ ഇടമൊന്നേ ആശ്രയമായ് എന്നേശു മതി (2);-
Read Moreസന്തതം സ്തുതിചെയ്യുവിൻ പരനെ
സന്തതം സ്തുതിചെയ്യുവിൻ പരനെ ഹൃദി ചിന്തതെല്ലും കലങ്ങാതെ സന്തതം സ്തുതിചെയ്യുവിൻ പരനെ സന്തതം സ്തുതിചെയ്യുന്നതെന്തു നല്ലതവൻ ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭൻ താൻ ബന്ധുവായോരിവൻ സാലേ മന്തരംവിനാ പണിയു ന്നന്ധരായ് ചിതറിയോരെ ഹന്ത! ശേഖരിച്ചിടുന്നു അന്തരേ നുറുക്കമുള്ള സ്വന്തജനങ്ങളെയവ നന്തികേ ചേർത്തണച്ചനുബന്ധനം ചെയ്യും അന്ധകാരേ വിളങ്ങുമനനന്തതാരഗണങ്ങളിൻ വൻതുകയെ ഗ്രഹിച്ചു പേരന്തരമെന്യേയിടുന്നു ശക്തിമാനവനധികം ബുദ്ധിമാനതിനാലവൻ സത്വഗുണപ്രധാനനായ് സാധുജനത്തെ എത്രയുമുയർത്തി ദുഷ്ടമർത്ത്യരെ നിലംവരെയും താഴ്ത്തിടുന്നതിനാൽ വാദ്യയുക്തമാം സ്തുതികൊടുപ്പിൻ അംബുദനികരങ്ങളാലംബരമാകവേ മൂടീ ട്ടൻപൊടു ഭൂമിക്കായ് മഴ ചെമ്മേയൊരുക്കി വൻമലയിൽ പുല്ലണികൾ സംഭൃതമാക്കിജ്ജനാവ […]
Read Moreസന്തോഷമേ ഇന്നു സന്തോഷമേ
സന്തോഷമേ ഇന്നു സന്തോഷമേ ജീവിത യാത്രയിൽ സന്തോഷമേ(2) രോഗമുണ്ട് ദുഃഖമുണ്ട് ഭാരങ്ങളും പ്രയാസങ്ങളും(2) എങ്കിലും നീ സന്തോഷിക്കൂ കർത്തനവൻ നിൻ കൂടെയുണ്ട്(2);- സന്തോ… കാഹളങ്ങൾ കേട്ടിടാറായ് കർത്തനവൻ വന്നിടാറായ്(2) ആകയാൽ നീ സന്തോഷിക്കൂ ആ മുഖം നീ കണ്ടിടാറായ്(2);- സന്തോ… പൂർവ്വ പിതാക്കൾ അപ്പോസ്തോലർ വിശുദ്ധന്മാർ ദൂതഗണം(2) അവരോടോപ്പം നീ സന്തോഷിക്കൂ ദുഃഖമെല്ലാം മാറിയല്ലോ(2);- സന്തോ…
Read Moreസന്തോഷിപ്പിൻ സന്തോഷിപ്പിൻ കർത്താവിൽ
സന്തോഷിപ്പിൻ സന്തോഷിപ്പിൻ കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ അന്വേഷിപ്പിൻ അന്വേഷിപ്പിൻ യഹോവയെ നാൾ തോറും അന്വേഷിപ്പിൻ അവൻ ദയയുള്ളവൻ ദീർഘക്ഷമയുള്ളവൻ എന്‍റെ പ്രാണനെ വീണ്ടെടുത്തവൻ ബലമവൻ സ്തുതിയവൻ സർവ്വ മഹത്വവും അവനുള്ളത് യഹോവ തന്നെ ദൈവമെന്നറിവിൻ തൻ ഭുജ ബലത്തിൽ ആശ്രയിക്കാം ക്രിസ്തൻ വചനത്തെ തിരയുന്നോർ ആരും ഒരുനാളും ലജ്ജിതരായ് തീരുകില്ല;- ക്രിസ്തുവിൻ സാക്ഷികളായ് നമ്മൾ സ്നേഹത്തിൻ പാതെ ചരിച്ചിടാം ക്രിസ്തൻ കരത്തിൽ മാന പാത്രമായ് അവനായ് മാത്രം നിന്നിടാം;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള