Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

അതിശയ കാരുണ്യ മഹാ ദൈവമേ

അതിശയ കാരുണ്യമഹാ ദൈവമായോനെ – ഈശോ
ആയിരം നാവിൻ വരം താ നിൻ സ്തുതി പാടാൻ

നായകനെ രക്ഷകനെ നിൻ കൃപയ്ക്കായി – സ്തോത്രം
നാടറികെ പാടിടുവാൻ നീ തുണയ്ക്കേണം

എങ്ങും ബഹുമാനമുള്ള നിൻ തിരുനാമം – ഈശോ
എൻ ഭയങ്ങൾ സങ്കടവും നീക്കുമെന്നേയ്ക്കും

ഇമ്പസംഗീതം തിരുപ്പേർ പാപികൾക്കെല്ലാം – ജീവൻ
ഇല്ലയെന്നു വന്നവർക്കു ജീവൻ നിൻ നാമം

പാപകുറ്റം ശക്തിയധികാരവും നീക്കും – ഈശോ
പാപിയാമെൻ പേർക്കു രക്തം വാർത്ത നിൻ പുണ്യം

നിൻ സ്വരത്താൽ കാഴ്ച കേൾവി ശക്തി ആരോഗ്യം എല്ലാം
നിശ്ചയം പാപിക്കു കിട്ടും രക്ഷകർത്താവേ

ഊമകളേ പാടിടുവിൻ അന്ധരെ കാണിൻ – മഹാ
ഉന്നതനാം രക്ഷകനെ വാഴ്ത്തിക്കൊണ്ടാടിൻ

കോടികളായീടും സ്വർഗ്ഗവാസികളോടു – കൂടി
പാടി യേശു നാമസ്തുതി ഞങ്ങൾ കൊണ്ടാടും – അതി

അതിശയമായ് അനുഗ്രഹമായ്
അതിരുകളില്ലാത്ത സ്നേഹം


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.