Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരി

അക്കരയ്ക്കു യാത്ര ചെയ്യും
സീയോൻ സഞ്ചാരീ!
ഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയും
നിയന്ത്രിപ്പാൻ കഴിവുള്ളാൻ പടകിലുണ്ട്

വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ
തണ്ടു വലിച്ചു നീ വലഞ്ഞിടുമ്പോൾ
ഭയപ്പെടേണ്ട കർത്തൻ കൂടെയുണ്ട്
അടുപ്പിക്കും സ്വർഗ്ഗീയ തുറമുഖത്ത്

എന്റെ ദേശം ഇവിടെയല്ല 
ഇവിടെ ഞാൻ പരദേശവാസിയാണല്ലോ
അക്കരെയാണ് എന്റെ ശാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്

കുഞ്ഞാടതിൻ വിളക്കാണേ
ഇരുളൊരു ലേശവുമവിടെയില്ല.
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവൻ എന്നെ ഉത്സവവസ്ത്രം.

അക്കരെ നാട്ടിലെൻ വാസമേകിടാൻ
അംബ യെരുശലേം അമ്പരിൻ കാഴ്ച്ചയിൽ


Leave a Reply