Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അരിയാബാബിലോൻ നദിക്കരികേ

അരിയാബാബിലോൻ നദിക്കരികേ
ചെന്നിരുന്നെങ്ങൾ
തിരുസീയോൻപുരമോർത്തോരളവേറ്റം

കരതാരിൽ ചെറുവീണ കരുതിയെങ്കിലും പാടാൻ
അരുതാതങ്ങലരിമേലവ തൂക്കിയുടൻ ഞങ്ങൾ

ഉരുമോദമെഴും സീയോൻ തിരുഗാനങ്ങളിലൊന്നു
പരിചിൽ പാടുവാൻ പ്രേരിച്ചുടമക്കാർ ചിലരന്നു

പരമദേവനിൻ ഗീതം പരദേശമതിലൊരു
വിധവും പാടുവാൻ മേലാഞ്ഞടിയാർ മൗനികളായി

പുരികൾക്കൊക്കെയുമേറ്റം തലയാം
ശ്രീയെരുശലേം പുരമേ!
നിന്നെ മറക്കാനരുതേയിങ്ങാരുനാളും

പരമാനന്ദപുരമേ! തവ നാമം മറക്കുന്നോ
രളവിലെൻ വലങ്കരമതിനെ ഞാൻ മറക്കട്ടെ

അമിതാനന്ദദയായ് ഞാൻ ഭവതിയെ ഗണിക്കാഞ്ഞാൽ
മമ നാവെന്നുടെ താലുഫലകേ സംഘടിക്കട്ടെ

അടിയോളം ഭവതിയെ പൊടിയാക്കാൻ ശ്രമിച്ചേദോം
കുടിലർ നിൻ ജയശ്രീ കണ്ടതിലജ്ജ കലരട്ടെ

അതിനാശമണഞ്ഞുള്ള ഹതബാബേൽസുതേ!
നിന്റെ കൃതിപോൽ നൽ പ്രതികാരം
തവ ചെയാൻപരം ധന്യൻ

കുലടേ! ദുർഭഗേ! നിന്റെ ചെറിയ മക്കളെ തൂക്കി
ശിലമേലാഞ്ഞെടിപ്പോനാരവനെന്നും മഹാധന്യൻ

അരുമനാഥനേ തവ പരമജീവനെ മമ
അബ്രാഹാമിൻ പുത്രാ നീ
Post Tagged with


Leave a Reply