Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അരുൾക ദേവാ നിൻ വരം

അരുൾക ദേവ നിൻ വരം സ്നേഹമാണീ ദിവ്യനേശുവേ
മരുഭൂവിൽ ഏഴക്കായ് തരിക നിൻ കൃപ മാരിപോൽ

അഴലും ക്ഷോണിയിൽ ജീവിതം ആനന്ദം തരികില്ലീപ്പാരിടം
അരുൾക അരുൾക ദായകാ നിൻ നവശക്തിയീ ദാസരിൽ

സ്നേഹത്തിൻ ദീപം കുറഞ്ഞീടുന്നേ ഭക്തരിൻ സ്നേഹം തകർന്നിടുന്നേ
നിറുത്തുക നിറവായ് നിൻ ദാസരെ അഴലതിൽപ്പെട്ടു തളരാതെ

ദുരിതങ്ങളനുദിനമേറുന്നേ ആകുലമില്ല നിൻ സുതർക്കിച്ചെ
ആനന്ദദായകനേശുവേ, ആമോദത്താലെന്നും പാടും ഞാൻ

നിന്ദകൾ സഹിക്കിലും പാടും ഞാൻ ബഹുനിന്ദകൾ സഹിച്ച എൻ പ്രിയാ
മേഘത്തിൽ വേഗമായ് വന്നു നീ നിന്ദിതരെ ച്ചേർത്തണയ്ക്കുക

പരിഹാസം നിന്ദകളേറ്റു ഞാൻ പരിചോടു തളർന്നിഹെ വീഴാതെ
ഏന്തുക തൃക്കരമായതെലെന്നെ നിർത്തുക അന്ത്യം വരെയും നീ

അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ
അരുമയുള്ളശുവേ കുരിശിൽ മരിച്ചെൻ
Post Tagged with


Leave a Reply