Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അരുമനാഥനേ തവ പരമജീവനെ മമ

അരുമനാഥനേ! തവ പരമജീവനെ മമ
ദുരിതപരിഹാരമായ് കുരിശിൽ വച്ചതോർക്കുന്നേൻ

പാപം ചെയ്തതോയീ ഞാൻ ശാപമായതോ ഭവാൻ !
താപം നീക്കുവാൻ ദേവകോപം തൂകി നിന്റെ മേൽ

മനുജരാകവേ മൃതിവശരായ് കോപപാത്രരായ്
മനുജനായി നീ ജീവനരുളാൻ ദേവ സൂനുവേ

ചത്തു ക്രൂശതിൽ നിന്നോടൊത്തു മർത്യനാമിവൻ
പുത്തൻ ജീവനെ നീ താൻ ദത്തം ചെയ്താൽ മമ

പുത്തൻ കല്ലറയതിൽ ഭക്തർ വച്ചു നിന്നെയും
സത്യം നിന്നുടെയടക്കത്തിലെന്നെയും പരം

നീയോ ചാവിനെ ജയിച്ചാരംഭമായുയിർപ്പിൻ
ജീവനിലെന്നെയുമുയർത്തി നിന്നോടുകൂടെ

ആരോഹണമായി നീ താതൻ വല ഭാഗത്തു
മേവുന്നെന്നെയുമവിടാക്കി ഭാഗ്യവാനഹം

കല്ലറയെനിക്കിതാ! വെള്ളം തന്നെ സ്നാനത്തിൽ
നല്ല സാമ്യമുണ്ടടക്കത്തിന്നുമുയർപ്പിനും

അരുമയുള്ളശുവേ കുരിശിൽ മരിച്ചെൻ
അരിയാബാബിലോൻ നദിക്കരികേ
Post Tagged with


Leave a Reply