ഉണർന്നെഴുന്നേൽക്കുക തിരുസഭയെ
ഉണർന്നെഴുന്നേൽക്കുക തിരുസഭയെ-മണ വാളന്‍റെ വരവിനായ് ഒരുങ്ങീടുക വരുമതി വേഗമെന്നരുളിയവൻ-പരി വാരങ്ങളോടിതാ വരുന്നു വാനിൽ വരുമേ വാനത്തിൽ പ്രിയകാന്തൻ പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ വിരവോടവനെ നാം എതിരേൽപ്പാൻ ഒരുങ്ങാം ഒരുങ്ങാം തിരുസഭയെ മരിച്ചവർ നടുവിൽ നീ ഉറങ്ങുകയോ-മൗനം ഭജിച്ചു നിൻ കാലങ്ങൾ കളയുകയോ ദലീലയിൻ മടിയിൽ നീ തലചായ്ക്കയോ-നിന്‍റെ പ്രതിഷ്ഠയാം ജഡവെട്ടാനിടയാക്കയോ;- വരുമേ… ഉടയവൻ അരുളിയോരടയാളങ്ങൾ-ഭൂവിൽ നിറവേറുന്നോരോന്നായ് നിറവേറുന്നു കൊടിയ വിനകളെങ്ങും നടമാടുന്നു-ദൈവ സഭയെ നിൻ തലയെ നീ ഉയർത്തീടുക;- വരുമേ… അശുദ്ധമാം വസനത്തെ എറിഞ്ഞീടുക-ദിവ്യ മഹത്വത്തിന്നലങ്കാരം ധരിച്ചീടുക വിശുദ്ധിയെ […]
Read Moreഉണർന്നെഴുന്നേൽപ്പിൻ തിരു സഭയെ
ഉണർന്നെഴുന്നേൽക്കുക തിരുസഭയെ മണവാളൻ വരുവാൻ നേരമായിതാ ദുർഘട സമയം വരുമെന്നുള്ള സത്യ പ്രവചനം നിവർത്തിക്കുന്നേ വർഗ്ഗീയ മൽസരം പെരുകിടുന്നു നിർജ്ജീവന്മാരായി മർത്യർതീരുന്നു പരസ്പരം വൈരം പെരുകിടുന്നു ലോകസ്നേഹിതരായ് തൻ ജനങ്ങളും ലോകമെങ്ങും ക്ഷാമം കാളുമഗ്നിപോൽ വേഗമായ്പടർന്നു ജനത്തെയെല്ലാം വ്യാകുല സമുദ്രമതിൽ മുക്കുന്നു ആർ പിടിച്ചു കയറ്റും ഈ സമയത്തിൽ അക്രമം പെരുകി വരുന്നു ഭൂവിൽ മ്ളേച്ഛബിംബസേവനിവർന്നീടുന്നു പാരിടമടക്കി വാഴും ഭൂപൻമാർ ആകവേ വിറച്ചു വിഭ്രമിക്കുന്നു കർത്തൃസേവ ചെയ്തുപോർ നടത്തുവിൻ വൃത്തികേടുകളെ ദൂരയാക്കുവിൻ കർത്തൃവാസ സൗഖ്യം ആസ്വദിക്കുവിൻ പുത്തനായ […]
Read Moreഉണർന്നിരിപ്പിൻ നിർമ്മദരായിരിപ്പിൻ
ഉണർന്നിരിപ്പിൻ നിർമ്മദരായിരിപ്പിൻ പ്രിയൻ നമുക്കായ് കരുതുകയാൽ ചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻ സർവ്വ ചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻ രോഗത്താൽ വലഞ്ഞിടിലും നിത്യം ശോകത്താൽ തകർന്നിടിലും ഭയം വേണ്ട മനതാരിൽ നാഥനമരത്തു കൂടെയുണ്ട്;- ഉണർന്നി… വൈരിയിൻ ക്രൂരതയാൽ ചുറ്റും കൂരിരുൾ നിരന്നാലും പകൽ പോലൊളി പരത്തീടുവാൻ പാവനാത്മാവേ പകരുമവൻ;- ഉണർന്നി… മരണത്തെ ജയിച്ചവൻ താൻ മാറാമധുരമായ് മാറ്റിത്തരും അന്ത്യത്തോളം പൊരുതീടാം ക്രൂശിൻ ജയക്കൊടി ഉയർത്തിടുവാൻ;- ഉണർന്നി…
Read Moreഉണർത്തപ്പെട്ടവർ ഏവരും ഉടൻ
ഉണർത്തപ്പെട്ടവർ ഏവരും ഉടൻ പുറപ്പെട്ടീടുക ധൈര്യമായ് അവന്‍റെ വേലയിൽ വ്യാപരിക്കുവാൻ അരുമ നായകൻ വിളിക്കുന്നു വേല വിശാലം വിപുലമേ പൂർണ്ണതയോടെ ചെയ്യുക നാം സ്വന്തമായതെല്ലാം നാം ത്യജിയ്ക്കണം സ്വന്ത ജീവനും പകയ്ക്കണം കലപ്പമേൽ കരം വെച്ചശേഷം പിൻ തിരിഞ്ഞു നോക്കരുതൊരിക്കലും;- വേല… കൊളുത്തിവെച്ചൊരു കൈത്തിരി സമം എരിഞ്ഞു നാം പ്രശോഭിക്കണം അവന്‍റെ സ്നേഹവും, ത്യാഗവും മഹാ-വിനയവും നാം ധരിക്കണം;- വേല…
Read Moreഉണരുക സഭയെ ബലം ധരിപ്പിൻ
ഉണരുക സഭയെ ബലം ധരിപ്പിൻ നിൻ ഉടയവൻ അണയാറായ് ഉറക്കം വിട്ടുണരാം വേഗം ഒരുങ്ങാം പ്രതിഫലം ലഭിക്കാറായ് കാഹളം ധ്വനിക്കാറായ് കാലം അധികമില്ലാ ഐക്യമായ് നിന്നു നാം വേല ചെയ്യാം ആത്മാക്കളെ നേടാം(2);- ഉണരുക.. വേല വിശാലമത്രേ വേലക്കാരോ ചുരുക്കം സുവിശേഷ വയലിൽ വേല ചെയ് വാൻ വേലക്കാരെ ഒരുക്കാം(2);- ഉണരുക.. പ്രതിഫലം ഏറെയുണ്ട് ക്ഷീണിച്ചു പോകരുത് ഒന്നിച്ചു നിന്നു നാം വേല ചെയ്താൽ വിജയം നിശ്ചയമേ(2);- ഉണരുക.. നാളുകൾ ഏറെയില്ല വേഗത്തിൽ വേലചെയ്യാം ക്യപയുടെ വാതിൽ […]
Read Moreഉണരുക സഭയെ ഉയർത്തുക ശിരസ്സേ
ഉണരുക സഭയെ ഉയർത്തുക ശിരസ്സേ മണവാളൻ വരവേറ്റം അടുത്തുപോയ് ഒരുങ്ങീടുക തളരാതെ വാനവിരിവിൽ നാം ചിറകടിച്ചുയർന്നീടുവാൻ ആത്മപുതുബലം ധരിച്ചീടുക;- മരുഭൂവിൽ നിന്നും പ്രിയന്മേൽ ചാരി മോഹനരൂപിയായ് വരുന്നതാം ഇവളാരോ പാർത്തലേ കഷ്ടം സഹിച്ച തന്‍റെ പരിശുദ്ധ മണവാട്ടിയാം സത്യ സഭയിതെന്നറിഞ്ഞിടുക;- പറന്നീടുമേ ഞാൻ മറന്നീടുമേ എന്‍റെ മന്നിലെ കഷ്ടങ്ങളഖിലവും ഒരു ദിനത്തിൽ കണ്ണുനീർ തുടച്ചീടുമേ പ്രിയൻ പ്രതിഫലം നൽകീടുമേ ഞാൻ യുഗാ യുഗം വാണിടുമേ;- വരങ്ങളാൽ നിറഞ്ഞും ഫലങ്ങളാൽ വളർന്നും അരുമ മണവാളൻ വരവിങ്കൽ ഗമിച്ചീടുവാൻ ഒരുക്കങ്ങൾ […]
Read Moreഉണരുക സഭയെ ഉണരുക സഭയെ
ഉണരുക സഭയെ ഉണരുക സഭയെ കാന്തൻ വരവിനായി ഉയർത്തുക ശിരസ്സേ ഉയർത്തുക ശിരസ്സേ മണവാളൻ വരവിനായി കാഹളങ്ങൾ മുഴങ്ങീടുമേ ദൂതർ വീണ മീട്ടീടുമെ വേഗം ഒരുങ്ങിടാം സോദരരെ നാമും പറന്നിടാൻ നേരമതായ് നൊടിനേരത്തേക്കുള്ള കഷ്ടം മാറീടുംനിത്യകനാനിൽ മർത്യതയുള്ള ശരീരം മാറീ നാം വാനിൽ പറക്കും ആമോദത്താൽ ചേർന്നുപാടാം ശുദ്ധരോടൊത്തങ്ങു ചേരാം കർത്തനോടൊത്തു വസിക്കാം നിത്യനിത്യയുഗം വാഴാം – ഉണരുക കൂടാരമാകും ഭവനം വിട്ടു നാം വേഗം പോയീടും കൈപ്പണിയല്ലാത്ത ഗേഹം പ്രാപിക്കും നാം അതിവേഗം-ആമോദ… കഷ്ടതയില്ലാത്ത നാട് […]
Read Moreഉണരുക വിരവിൽ സീയോൻ സുതയെ
ഉണരുക വിരവിൽ സീയോൻ സുതയെധരിച്ചുകൊൾകമിതബലം മരുഭൂവിൽ യാത്രയിൽ ഉറങ്ങുകയോ-പടിവാതിലിൽ തളരുകയോ ഘോരവെയിലിൽ കരിഞ്ഞു നിൻ മൃതുമെയ് കറുത്തിരുണ്ടെന്നാലും-പ്രിയൻ കാണുന്നുണ്ടതി സൗന്ദര്യം നിന്നിൽ നീ സ്ത്രീകളിലതി സുന്ദരി;- ഉണ… ലോകത്തിൻ താങ്ങുകൾ നീങ്ങുകിലതിൽ നീ ഖേദിക്കേണ്ട തെല്ലും-മരുഭൂവിൽ ചാരുവാൻ പ്രിയതമനിൽ തിരു-മാർവ്വിടം നിനക്കില്ലയോ?;-ഉണ… തീരും നിൻ ക്ലേശം മാറും നിൻ ദുഃഖം തുവരും നിൻ ചുടുകണ്ണീർ-പ്രിയൻ പൊൻകരത്താൽ തഴുകിടും ഭൂവതിൽ-തളർന്ന നിൻ മൃദുദേഹം;- ഉണ… ലോകത്തിൽ നിന്ദിതയിന്നു നീയൊരുനാൾ ശോഭിക്കും വന്ദിതനായ്-ബഹു തേജോപൂർണ്ണയായ് രാജകുമാരന്-പട്ടമഹർഷിയതായ്;- ഉണ… ഉണരുക സഹജെ […]
Read Moreഉണരുക നീയെന്നാത്മാവേ ചേരുക
ഉണരുക നീയെന്നാത്മാവേ ചേരുക യേശുവിന്നരികിൽ നീ തുണയവനല്ലാതാരുള്ളൂ ഏഴകൾ നമ്മെ പാലിപ്പാൻ പുതിയൊരു നാൾ നമുക്കണഞ്ഞുവന്നു എങ്ങനെ നാമിന്നു ജീവിച്ചിടും ഖേദത്തിൻ തിരകളാലലഞ്ഞിടാതെ യേശുവേ നോക്കി നാം ജീവിക്കണം;- പോയൊരു ദിവസം അതുപോലെ ഭൂവിലെ വാസവും നീങ്ങിപ്പോം നീയതു ധ്യാനിച്ചീശങ്കൽ ആശ്രയം പുതുക്കണമീക്ഷണത്തിൽ;- വീടുമില്ലാരുമില്ലൊന്നുമില്ലീ ലോകത്തിലെനിക്കെന്നോർക്കുക നീ വിട്ടകലും നീയൊരു നാളിൽ ഉണ്ടെന്നു തോന്നുന്ന സകലത്തെയും;- നിത്യസൗഭാഗ്യങ്ങളനുഭവിപ്പാൻ സ്വർഗ്ഗത്തിൽ നമുക്കുള്ള വീടുമതി നിത്യജീവാമൃതമോദമണിഞ്ഞപ്പന്‍റെ മടിയിൽ വസിക്കരുതോ;- സ്നേഹിതർ നമുക്കുണ്ട് സ്വർഗ്ഗത്തിൽ ദൈവത്തിൻ ദൂതരും പരിശുദ്ധരും സ്നേഹം കൊണ്ടേശുവെ […]
Read Moreഉണരുക തിരുസഭയേ ഉണരുവിൻ
ഉണരുക തിരുസഭയേ ഉണരുവിൻ ദൈവജനമേ മഹോന്നതനേശു മദ്ധ്യവാനിൽ വരുമേ മണവാട്ടിയാം തിരുസഭയെ ചേർപ്പാൻ ഒരുങ്ങീടുവിൻ എതിരേൽക്കുവാൻ ഉണർന്നിരിപ്പിൻ നാഥൻ വരുമേ(2) അശുദ്ധതയഖിലവും വെടിഞ്ഞീടുവിൻ വിശുദ്ധി സമ്പൂർണ്ണരായ് വളർന്നീടുവിൻ വിശുദ്ധ ദൂതസൈന്യത്തോടെ താൻ വിശുദ്ധരെ ചേർപ്പാൻ ഭൂവിൽ വീണ്ടും വരുമേ (ഒരുങ്ങിടുവിൻ)… ഉണരുക… അന്ത്യകാലസംഭവങ്ങൾ നിറവേറുന്നേ അന്ത്യവിധി നാൾ വരുന്നു മറന്നീടല്ലേ കാന്തൻ സ്വർഗ്ഗീയ മണിയറയിൽ കാന്തയുമായ് വാഴും കാലം ആസന്നമായി (ഒരുങ്ങിടുവിൻ)… ഉണരുക… കൃപയുടെ വാതിൽ വേഗം അടഞ്ഞീടുമേ കൃപയുടെ നാഥൻ വിളി ശ്രവിച്ചീടുവിൻ പാപജീവിതയാത്ര വെടിയാം […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

