Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

ആരാധനയ്ക്കു യോഗ്യനേ

ആരാധനയ്ക്കു യോഗ്യനേ എന്നിൽ വാഴുന്നവൻ നീ തന്നെ നിന്നെ സ്തുതിപ്പ‍ാൻ നിന്നെ പുകഴ്ത്താൻ എൻ അധരങ്ങൾ തുറക്കുന്നിതാ ദേവൻമാരിൽ നീ ഉന്നതൻ ദൂതർ ആരാധിക്കും വല്ലഭൻ സാറാഫുകൾ സ്തുതിച്ചാർക്കും പരിശുദ്ധൻ പരിശുദ്ധൻ എന്ന് നാമും പാടും ഗീതങ്ങൾ വീണ്ടെടുപ്പിൻ ഗാനങ്ങൾ എൻ പേർക്കായ് യേശു ക്രൂശതിൽ പൊൻ നിണം ചിന്തി യാഗമായ് വൻ സങ്കടങ്ങൾ മാറ്റുവാൻ എൻ പാപക്കടങ്ങൾ പോക്കുവാൻ എൻ ശാപമെല്ലാം നീക്കുവാൻ വൻ കൃപ ചൊരിഞ്ഞവനെ മേഘാരൂഡനായ് നീ വന്നിടും വാനാധി വാനവും നടുങ്ങിടും […]

Read More 

ആരാധനയ്ക്കെന്നും യോഗ്യനെ

ആരാധനയ്ക്കെന്നും യോഗ്യനെ ശുദ്ധർ വാഴ്ത്തും യേശു നാഥനെ വീണു വണങ്ങുന്നു ഞങ്ങളും ആത്മശക്തി പകർന്നീടുക ഓരോ ദിനവും നടത്തിയതോർത്താൽ എന്തു ഞാനേകിടും നിൻ പേർക്കായി നല്കിടുന്നെന്നെ സമ്പൂർണ്ണ യാഗമായ് സ്വീകരിക്കാ ഈ സമർപ്പണത്തെ ആഴമാം കുഴിയതിൽ നിന്നു കരേറ്റി പാറമേലെൻ ഗമനം സ്ഥിരമാക്കി നാവിൽ പുതിയൊരു പാട്ടു നീ തന്നു നാൾകൾ മുഴുവൻ പാടിടുവാൻ ശത്രുവിന്നസ്ത്രങ്ങൾ പാഞ്ഞടുത്തപ്പോൾ പരിചകൊണ്ടെന്നെ മറച്ച നാഥാ കൂടാരത്തിലെന്നെ ഒളിപ്പിച്ചതിനാൽ ശത്രുവിൻ ദൃഷ്ടി പതിച്ചതില്ല ആരാധനയിന്മേൽ വാസം ചെയ്യുന്നോൻ സ്തുതി ബഹുമാനങ്ങൾക്കെന്നും യോഗ്യൻ […]

Read More 

ആരാധനയിൻ നായകനേ

ആരാധനയിൻ നായകനേ അങ്ങേ ഞാൻ ആരാധിക്കും അഭിഷേകത്തെ തരുന്നവനെ അങ്ങേ ഞാൻ ആരാധിക്കും(2) ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ(2) ആശ്വാസം നീയേ ആശ്രയം നീയേ അങ്ങേ ഞാൻ ആരാധിക്കും ഇമ്പവും നീയേ ഇണയില്ല നാമമേ അങ്ങേ ഞാൻ ആരാധിക്കും(2) എൻ യേശുവേ വഴിയും നീയേ സത്യവും നീയേ അങ്ങേ ഞാൻ ആരാധിക്കും ചിന്തയും നീയേ ആശയും നീയേ അങ്ങേ ഞാൻ ആരാധിക്കും(2) എൻ യേശുവേ ഔഷധം നീയേ ഓഹരിയും നീയേ അങ്ങേ ഞാൻ ആരാധിക്കും ആൽഫയും […]

Read More 

ആരാധനാ എൻ ദൈവത്തിന്

ആരാധനാ എൻ ദൈവത്തിന് ആരാധനാ എൻ പിതാവിന് ആകാശം മെനഞ്ഞ ആഴിയെ നിർമ്മിച്ച ആരാധ്യനാം ദേവനാരാധന(2) ആരാധനാ എൻ യേശുവിന് ആരാധനാ എൻ രക്ഷകന് ആദ്യനും അന്ത്യനും ആരാലും വന്ദ്യനും ആയവനാം കർത്താവിനാരാധന(2) ആരാധനാ എൻ ദൈവത്തിന് ആരാധനാ ശുദ്ധാത്മാവിന് ആരാധനാ നിത്യാത്മാവിന് ആശ്വാസപ്രദനും നൽവഴികാട്ടിയും ആയവനാം ആത്മാവിനാരാധന(2) ആരാധനാ എൻ ദൈവത്തിന് ആരാധനാ ഹാലേലുയ്യാ ആരാധ്യനേ ഹാലേലുയ്യാ ത്രീയേക ദൈവമേ ഏലേഹീം യഹോവേ നന്ദിയോടെയെന്നെന്നും ആരാധന(2) ആരാധനാ എൻ ദൈവത്തിന് ഹാലേലുയ്യാ ഹാലേലുയ്യാ(2)

Read More 

ആരാധന സ്തോത്രം ആരാധന

ആരാധന സ്തോത്രം ആരാധന ആത്മാവിലും സത്യത്തിലും ആരാധന ഈ ലോകമെല്ലാം വാഴ്ത്തിടുന്ന സ്നേഹമേ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) സർവ്വലോക സൃഷ്ടിതാവാം ഏകദൈവമേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ ഏകജാതനെ തന്ന സ്നേഹമെ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) കാൽവറിയിൽ ജീവൻ തന്ന യേശുനാഥനേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ പാപികൾക്കു രക്ഷ തന്ന യാഗമേ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) സത്യബോധത്താൽ നയിക്കും പാവനാത്മനേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ ശക്തിയെ […]

Read More 

ആരാധന സർവ്വശക്തന്

ആരാധന സർവ്വശക്തന് നീ എന്നും യോഗ്യൻ ആരാധന സമധാനപ്രഭു നീയാണ് എന്റെ ആശ്രയം ഞാൻ സ്തുതിക്കും നീ എൻ സർവ്വ നീതിയും ആരാധന സർവ്വശക്തന് നീ എന്നും യോഗ്യൻ മഹത്വവും ബഹുമാനവും എന്നും നിനക്കുള്ളത് മഹത്വവും സ്തുതി സ്തോത്രവും സര്ർവ്വശക്തനാം കർത്താവിന് ഞാൻ കുമ്പിടും നീ മഹാ പരിശുദ്ധൻ മഹത്വവും ബഹുമാനവും എന്നും നിനക്കുള്ളത്

Read More 

ആരാധനാസമയം അത്യന്ത

ആരാധനാസമയം അത്യന്ത ഭക്തിമയം ആരാലും വന്ദ്യനാം ക്രിസ്തുവെയോർക്കുകിൽ തീരുമെന്നാമയം ശക്തി ധനം സ്തുതി സ്തോത്രം ബഹുമതി സകലവും ക്രിസ്തേശുവിന്നു ജയം ഹല്ലേലുയ്യാ അക്കാൽവറി മലയിൽ കൊടുംപാപിയെൻ നിലയിൽ കുരിശില് മരിച്ചു പാപച്ചുമടു വഹിച്ചു താൻ തലയിൽ സന്തോഷശോഭനം മൂന്നാം മഹത്ദിനം സർവ്വവല്ലഭനുയിർത്തു ഭക്തരേ പാടുവിൻ കീർത്തനം പിതാവിൻ സന്നിധി തന്നിൽ പ്രതിനിധി സദാ നമുക്കു ശ്രീയേശുവുണ്ടാകയാലില്ല ശിക്ഷാവിധി സ്വർഗ്ഗീയതേജസ്സിൽ മേലിൽ വിഹായസ്സിൽ വന്നു നമുക്കവൻ നൽകും പ്രതിഫലം ദൂതഗണസദസ്സിൽ ജയം ജയം ജയം ഹല്ലേലുയ്യാ ജയമേ ജയകിരീടമണിയും […]

Read More 

ആരാധനാ കർത്തനാരാധന

ആരാധന കർത്തനാരാധന(2) തന്റെ ജീവനെ തന്ന യേശു രാജാവാം കർത്താവിനു നന്ദിയോടിന്നുമെന്നും ആരാധന ആരാധന കർത്തനാരാധന (2) നിന്റെ പ്രാകാരങ്ങളിൽ നല്ല സ്തുതി ഗാനങ്ങൾ പാടാൻ ബലം തന്ന യേശു കർത്തനാരാധന ആരാധന കർത്തനാരാധന (2) നിന്റെ പ്രാകാരങ്ങളിൾ ചേർത്തു തിരുനിവാസത്തെ കാട്ടി യാഗപീഠേ മറക്കുന്നോനാരാധന ആരാധന കർത്തനാരാധന (2) എന്റെ ഹൃദയത്തിൽ മോദംനൽകി ആത്മാവിനു ജിവൻ തന്നു പരിശുദ്ധ കർത്താവിന്നാരാധന ആരാധന കർത്തനാരാധന (2) എന്റെ കണ്ണുനീർ മാറ്റിനല്ല മുന്മഴ നല്കിയെന്നെ സീയോനിലെത്തിക്കുന്നോനാരാധന

Read More 

ആരാധന ആരാധന സ്തുതി

ആരാധന ആരാധന സ്തുതി ആരാധന ആരാധന ആരാധന ആരാധന സ്തുതി ആരാധന ആരാധന ഉദയത്തിലും സന്ധ്യയിലും പിതാവിന് ആരാധന പരിശുദ്ധാത്മാവേ അങ്ങേ ആരാധിക്കുന്നു തുണയായോനെ അങ്ങേ ആരാധിക്കുന്നു പരമ പിതാവെ ആരാധിക്കുന്നു വഴികാട്ടിയെ ഞങ്ങളാരാധിക്കുന്നു ജീവബലിയെ അങ്ങേ ആരാധിക്കുന്നേ ജീവജലമെ ഞങ്ങൾ ആരാധിക്കുന്നേ ജീവ ദാതാവേ അങ്ങേ ആരാധിക്കുന്നു മശിഹായെ അങ്ങേ ആരാധിക്കുന്നു

Read More 

ആരാധന ആരാധന ഹല്ലേലുയ്യാ

ആരാധന ആരാധന ഹല്ലേലൂയ്യാ ദൈവത്തിന് ആരാധന(2) രാജാധി രാജാവിന് ആരാധന കർത്താധി കർത്താവിന് ആരാധന(2) ദൈവാധി ദൈവത്തിന് ആരാധന കർത്താധി കർത്താവിന് ആരാധന(2) ത്രീയേക ദൈവത്തിന് ആരാധന സ്തുതികളിൽ വാഴുന്നവന് ആരാധന(2) നിത്യമാം ദൈവത്തിന് ആരാധന എന്നും കാക്കും ദൈവത്തിന് ആരാധന(2)

Read More