Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അവനെന്‍റെ സങ്കേതമാം ഉറപ്പുള്ള

അവനെന്‍റെ സങ്കേതമാം
ഉറപ്പുള്ള കോട്ടയുമാം
ജീവന്റെ ബലവും സഹായകനുമാം
പാറയും വെളിച്ചവും രക്ഷയുമാം

ഹ്യദയം നുറുങ്ങിയോർക്കാശ്വാസകൻ
മനസ്സു തകർന്നോർക്കു ഉദ്ധാരകൻ
കഷ്ടപ്പെടുന്നോർക്കു അടുത്ത തുണ
എളിയവർക്കു ന്യായപാലകൻ

പാപികളായോർക്കു പരിഹാരകൻ
ഏഴകളായോർക്കു ഉദ്ധാരകൻ
രോഗികളായോർക്കു വൈദ്യനവൻ
കുരുടരായോർക്കു വെളിച്ചമവൻ

അദ്ധ്വാനിക്കുന്നോർക്കു സഹായകൻ
ഭാരം ചുമപ്പോർക്കു കൈത്താങ്ങവൻ
വിശക്കുന്നോർക്കു ജീവ അപ്പം
ദാഹിക്കുന്നോർക്കു പാനപാത്രം

അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്‌
അവനെൻ ഉപനിധിയേ
Post Tagged with


Leave a Reply