പ്രാർത്ഥനയായ് ഞാൻ വരുന്നു
പ്രാർത്ഥനയായ് ഞാൻ വരുന്നു എന്നെ നീ സ്വീകരിക്കൂ യാചനയായ് തിരുമുമ്പിൽ എന്നെ നീ കേൾക്കേണമേ നാഥാ നീ വരണേ നിൻ സ്നേഹദീപവുമായ് നാഥാ നീ തരണേ നിൻ കൃപ ദാനമായി അനുതാപ സമയമിതാ അനുഗ്രഹ നിമിഷമിതാ(2) നാഥാ നിൻ ദാസരിൽ കനിയേണമേ പാപന്ധകാരം നീക്കേണമേ(2) ക്രൂശെനിക്കനുഭവമായ് ജീവന്‍റെ ഉറവിടമായ്(2) പാതയിൽ പതറിടാതനുദിനവും എന്നെ നിൻ ദാസനായ് അണച്ചിടണേ(2)
Read Moreപ്രാർത്ഥനയാൽ തിരു സന്നിധിയിൽ പൂർണ്ണമായ്
പ്രാർത്ഥനയാൽ തിരു സന്നിധിയിൽ പൂർണ്ണമായ് അർപ്പണം ചെയ്തിടുന്നു നിൻ തിരു രക്തത്തിൽ മുറ്റുമായി ശുദ്ധമാക്കീടുക യേശു നാഥാ പ്രാർത്ഥിച്ചീടും പൂർണ്ണാത്മാവിൽ ജാഗരിക്കും സദാ നേരം പൂർണ്ണമായെന്നും നിൻ വചനം നന്നായ് ഗ്രഹിപ്പാൻ ക്യപ തരിക ശത്രുവിൻ തന്ത്രങ്ങൾ ഏശിടാതെ പൊൻ നിഴലിൽ എന്നും നീ മറയ്ക്ക സ്വർഗ്ഗീയ നൻമകൾ പ്രാപിക്കുവാൻ തിരു വചനം നാഥാ ക്രിയ ചെയ്ക നിൻഹിതം പോലെന്നും പ്രാർത്ഥിച്ചിടാൻ യേശുവെ സ്വർഗ്ഗീയ ശക്തി നൽക ആത്മാഭിഷേകത്താൽ നിറഞ്ഞു ദിനം പ്രാർത്ഥനായാഗങ്ങൾ ഏകിടുന്നു
Read Moreപ്രാർത്ഥനയാൽ സാധിക്കാത്ത കാര്യമില്ലൊന്നും
പ്രാർത്ഥനയാൽ സാധിക്കാത്ത കാര്യമില്ലൊന്നും പ്രാർത്ഥിക്കാത്ത കാരണത്താൽ ലഭിക്കുന്നില്ലൊന്നും യാചിക്കുന്നതെല്ലാം നിങ്ങൾ പ്രാപിച്ചുവെന്ന് വിശ്വാസത്തോടെ പ്രാർത്ഥിക്കുകിൽ നിശ്ചയം ഫലം നിങ്ങൾ എന്നിൽ എൻ വചനം നിങ്ങൾക്കുള്ളിലും വാസം ചെയ്ക്കിൽ യാചനകൾ സാദ്ധ്യമായിടും എന്നോടു ചേർന്നൊരു നാഴിക ഉണർന്നിരിക്കാമോ പാപക്കെണികൾ ഒഴിഞ്ഞുപോകാൻ മാർഗ്ഗമതല്ലയോ മടുത്തു പോകാതൊടുക്കത്തോളം പ്രാർത്ഥിച്ചീടണം തടുത്തുവെച്ചാൽ ഒടുങ്ങിടാത്ത ശക്തിപ്രാപിക്കാം ഇന്നുവരെ എന്‍റെ നാമത്തിൽ ചോദിച്ചില്ലല്ലോ ചോദിക്കുവിൻ നിങ്ങൾക്കേകാം പൂർണ്ണസന്തോഷം
Read Moreപ്രാർത്ഥനക്കുത്തരം നല്കുന്നോനെ നിന്‍റെ
പ്രാർത്ഥനക്കുത്തരം നൽകുന്നോനെ നിന്‍റെ സന്നിധിയിൽ ഞാൻ വരുന്നേ സ്വർഗ്ഗീയനുഗ്രഹ ഭണ്ഡാരത്തിൻ വാതിൽ തുറക്കേണമേ കേൾക്കണേ എൻ പ്രാർത്ഥന നൽകണേ എൻ യാചന(2) പുത്രന്‍റെ നാമത്തിൻ ചോദിക്കുമ്പോൾ ഉത്തരം തരുമെന്നരുളിയോനെ നീക്കം വരാത്ത നിൻ വാഗ്ദത്തമെൻ പേർക്കു നീ തന്നുവല്ലോ;- കേൾക്ക വചനമെന്നാത്മവിൻ ദാഹം തീർപ്പാൻ അരുളുക ദാസരിൽ വരമധികം പകരുക ആത്മാവിൻ തിരുശക്തിയാൽ നിറയുവാൻ നിൻ ജനങ്ങൾ;- കേൾക്ക പാപവും രോഗവും അകറ്റിടുമാ രുധിരത്തിൽ അത്ഭുത ശക്തിയിന്ന് അറിയുവാനിവിടെ വിശ്വാസത്തിന്‍റെ ഹൃദയങ്ങൾ തുറക്കണമേ;- കേൾക്ക
Read Moreപ്രാർത്ഥനക്കവൻ തുറന്ന കണ്ണുകൾ
പ്രാർത്ഥനക്കവൻ തുറന്ന കണ്ണുകൾ യാചനക്കവൻ തുറന്ന കാതുകൾ ഉയരത്തിലുണ്ടല്ലോ സ്വർഗ്ഗത്തിലുണ്ടല്ലോ ഇന്നുമെന്നാളും നിനക്കായുണ്ടല്ലോ തുറന്ന കണ്ണുകൾ തുറന്ന കാതുകൾ നിനക്കായുണ്ടല്ലോ നിനക്കായുണ്ടല്ലോ മാറിപ്പോകുന്ന മാനവൻ മദ്ധ്യേ മാറ്റമില്ലാത്തൊരേശുവുണ്ടല്ലോ മടുത്തുപോകാതെ തളർന്നുപോകാതെ ആശ്രയിച്ചീടാം അവൻ വചനത്തിൽ;- തുറന്ന… ഉന്നതനവൻ ഉയരത്തിലുള്ളതാൽ ഉള്ള ക്ലേശങ്ങൾ അവനിലർപ്പിക്കാം ഉറച്ചുനിന്നീടാം പതറാതെ നിന്നീടാം ഉത്തരം തരും അവൻ നിശ്ചയം തന്നെ;- തുറന്ന… അനാഥനെന്നു നീ കരുതുന്ന നേരത്തും അരുമനാഥൻ നിൻ അരികിലുണ്ടല്ലോ ആശ്രയിച്ചിടാൻ അവനെത്ര നല്ലവൻ അനുഭവിച്ചവർ അതേറ്റു പാടുന്നു;- തുറന്ന…
Read Moreപ്രാർത്ഥന കേൾക്കുന്നവൻ
പ്രാർത്ഥന കേൾക്കുന്നവൻ എനിക്കുത്തരം നൽകുന്നവൻ എന്നേശു മാത്രമെന്നും അവനെന്നും എനിക്കുള്ളവൻ(2) ഈ ലോകവാസം ഈ ജീവിതത്തിൽ നീ മാത്രം എൻ ആശ്രയം(2) ഈ ലോകവാസം ഈ ജീവിതത്തിൽ നീ മാത്രം എൻ ആശ്രയം(2) ആരാധ്യനാം ക്രിസ്തു ആരിലും യോഗ്യനല്ലോ ആയിരങ്ങളിൽ വലിയവനാം നീ യോഗ്യൻ അവൻ മാത്രമേ (2) എന്നും യോഗ്യൻ അവൻ മാത്രമേ;- പ്രാർത്ഥന… ആശ്വാസദായകനും പുതുജീവനെ തന്നവനും ഉന്നതങ്ങളിൽ വസിക്കുന്നവൻ യോഗ്യൻ അവൻ മാത്രമേ (2) എന്നും യോഗ്യൻ അവൻ മാത്രമേ;- പ്രാർത്ഥന…
Read Moreപ്രാർത്ഥന കേൾക്കുന്ന ദൈവം
പ്രാർത്ഥന കേൾക്കുന്ന ദൈവം യാജന നല്കുന്ന ദൈവം എന്നെ സ്നേഹിക്കുന്ന ദൈവം എന്നെ അറിയുന്ന ദൈവം യേശുവേ നാഥനേ എൻ പ്രിയാ താതനേ കാൽവറി യാഗത്തിൻ സ്നേഹം എന്നെയും നേടിയ സ്നേഹം എന്നെ മറക്കാത്ത സ്നേഹം എന്നെ കരുതുന്ന സ്നേഹം യേശുവിൻ ശ്രേഷ്ഠ നാമം എന്തു മനോഹര നാമം ഹാ എത്ര നല്ല നാമം എന്നെ ഉയർത്തിയ നാമം
Read Moreപ്രാർത്ഥന കേൾക്കണമേ എൻ
പ്രാർത്ഥന കേൾക്കേണമേ കർത്താവെ എൻ യാചന നൽകണമേ പുത്രന്‍റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾക്കുത്തരം തന്നരുളാം എന്നുള്ളൊരു വാഗ്ദത്തം പോൽ ദയവായ്;- താതനും മാതാവും നീയെനിക്കല്ലാതെ ഭൂതലം തന്നിലില്ലേ- വേറാരുമെൻ ആതങ്കം നീക്കിടുവാൻ;- നിത്യതയിൽ നിന്നുള്ളത്യന്തസ്നേഹത്താൽ ശത്രുതയെയകറ്റി എനിക്കു നീ പുത്രത്വം തന്നതിനാൽ;- സ്വന്തകുമാരനെ ആദരിയാതെൻമേൽ സിന്ധുസമം കനിഞ്ഞ സംപ്രീതിയോ-ടന്തികെ ചേർന്നിരുന്നേൻ;- ഭൃത്യരനേകരിൻ പ്രാർത്ഥന കേട്ടു നീ ഉത്തരം നൽകിയതോർ ത്തത്യാദരം തൃപ്പാദം തേടിടുന്നേൻ;- കള്ളന്‍റെ യാചന കേട്ടുള്ളലിഞ്ഞ നിൻ തുല്യമില്ലാദയയോർ ത്തിതാ വന്നേൻ നല്ലവനേ സദയം;- യേശുവിൻ […]
Read Moreപ്രാർത്ഥന കേൾക്കണേ നാഥാ
പ്രാർത്ഥന കേൾക്കണേ നാഥാ യാചന നൽകണേ നിത്യം ശാന്തമാം പുൽപ്പുറങ്ങളിൽ മേയിക്കാ നീ നിൻ ജനത്തേ(2) നിൻ മുഖം ദർശിച്ചോരാരും ലജ്ജിതരായ് തീർന്നതില്ലാ എൻ ദൈവമേ എൻ പാലകാ ചെവി ചായ്ക്കാ എൻ മൊഴി കേൾ(2) പുത്രന്‍റെ നാമത്തിൽ വന്നാൽ നിന്‍റെ അടിയങ്ങൾ ഞങ്ങൾ സ്വർഗ്ഗ സീയോനിലെ ജലം കൊണ്ടങ്ങളിൽ ദാഹം തീർക്ക(2);- നിൻ… എൻ നിനവും എൻ ഹിതവും നിൻ പ്രസാദം ആയീടുവാൻ നന്മയും തീയതും ഗ്രാഹ്യ- മായീടുവാൻ ജ്ഞാനം നൽക(2);- നിൻ…
Read Moreപ്രപഞ്ച ശിൽപ്പിയാം യേശുരാജനിൻ
പ്രപഞ്ച ശിൽപ്പിയാം യേശുരാജനിൻ വരവിൻ മാറ്റൊലി കേട്ടിടുന്നു വീരനാം ദൈവം ഏക രക്ഷകൻ വീണ്ടും വരുന്നേ പ്രീയരെ ചേർക്കുവാൻ വേഗം വരുമെ ഭരിച്ചു വാഴുവാൻ (൨) അതാൽ നാമും പാടിടാം ജയഗീതം പാടീടാം ആർപ്പോടെതിരേറ്റിടാം നിത്യനാം രാജാവിനെ യുദ്ധ വീരനേശുവിനു ഭേരി മുഴക്കാം ഭക്തരായവർ തൻ ശക്തി തേടുമ്പോൾ ഭദ്രമായവർ തിരു മാർവിൽ ചാരിടും ഭ്രമിച്ചിടേണ്ട നീ തൻ കരങ്ങളിൽ ഭദ്രമാണെന്നും നീ നിത്യ കാലവും അണിനിരക്കുന്നോർ പതിനായിരങ്ങളും ക്രിസ്തു ധീരനോ ഭയം ലേശം വേണ്ടിനി ശത്രു […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള