Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

ആശ്രയം എനിക്കെന്നും എൻ യേശുവിൽ

ആശ്രയം എനിക്കെന്നും എൻ യേശുവിൽ ആയതാൽ ബലവാൻ ഞാൻ (2) ശങ്ക ഇല്ല തെല്ലും ഭീതി ഇല്ല എൻ കൂടെ ഉള്ളവൻ സർവശക്തൻ (2) ഇല്ലില്ല അസാധ്യം ഒന്നും എന്റെ ദൈവത്താൽ സാധ്യം എല്ലാം (2) ചെങ്കടൽ നടുവിലും അഗ്നികുണ്ടത്തിലും കരുതുന്ന കർത്തൻ അവൻ (2) വൻ തിരമാലകൾ പോൽ എൻ പടകിൽ കഷ്ടങ്ങൾ ആഞ്ഞടിച്ചാൽ (2) ഞാൻ വിളിച്ചുണർത്തുമ്പോൾ ജീവന്റെ നായകൻ ശാസിച്ചകറ്റും എല്ലാം(2);- ഇല്ലില്ല… ഘോരമാം വൈരികളിൻ ആയുധങ്ങൾ എതിരായി ഉയർന്നീടുമ്പോൾ (2) എന്നുടെ […]

Read More 

ആശ്രയം ചിലർക്കു രഥത്തിൽ

ആശ്രയം ചിലർക്കു രഥത്തിൽ വിശ്രമം അശ്വബലത്തിൽ എന്നാശ്രയമെന്നും യേശുവിൽ ഭുജത്തിൽ ആരെ ഞാൻ ഭയപ്പെടും പാരിൽ ആയുസ്സിൻ നൾകളെല്ലാം ദിവ്യസ്നേഹത്താൽ സ്നേഹിച്ചുവെന്നെ ഹൃദ്യമായെന്നൊടവൻ അരുളിയതാൽ പ്രത്യാശയിൻ മനമെനിക്കേകിയതാൽ പുതുഗീതങ്ങൾ പാടിടും ഞാൻ എന്നും സന്തോഷാൽ പാടിടുമേ സ്വന്തമായി സ്നേഹിച്ച ബന്ധജനങ്ങൾ നൊമ്പരം തന്നീടുന്ന വേളകളിൽ(2) ഇമ്പസ്വരത്താൽ സ്വാന്തനമേകി അന്തികെ വന്നീടുമേ ഞാൻ സന്തോഷാൽ പാടീടുമേ

Read More 

ആശ്രമായ് എനിക്കേശു മാത്രം

ആശ്രമായ് എനിക്കേശു മാത്രം ആയതെനിക്കെന്തോരാനന്ദമേ ശാശ്വത വിശ്രാമം പ്രാപിക്കുമേ ഞാൻ ആശ്വാസ ദായകനിൽ(2) എന്തോരാനന്ദമേ സന്തോഷമേ സന്തതം പാടിടും ഹല്ലേലുയ്യാ പാടുകൾ ജീവിതത്തിൽ വരുമ്പോൾ പാടിസ്തുതിക്കുവാൻ കൃപയരുൾക പാടുകളേറെറാരു നാഥൻ തരും വാടാകിരീടമതും;- എന്തോരാ… ശത്രുവിൻ ഭീകര പീഡനങ്ങൾ ശക്തിയായ് ജീവിതേ നേരിടുമ്പോൾ തൃക്കരത്തിൽ നമ്മേ വഹിച്ചിടും താൻ നിത്യമാം ശാന്തിതരും;- എന്തോരാ…

Read More 

ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമെ

ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമേ മേൽനിന്നു രക്ഷകൻ നൽകും ആശ്വാസ കാലങ്ങളെ ആശിഷമാരി ആശിഷം പെയ്യണമേ കൃപകൾ വീഴുന്നു ചാറി വൻമഴ താ ദൈവമേ ആശിഷമാരിയുണ്ടാകും വീണ്ടും നൽ ഉണർവുണ്ടാം കുന്നുപള്ളങ്ങളിൻമേലും കേൾ വൻമഴയിൻ സ്വരം;- ആശിഷ… ആശിഷമാരിയുണ്ടാകും ഹാ! കർത്താ ഞങ്ങൾക്കും താ ഇപ്പോൾ നിൻ വാഗ്ദത്തം ഓർത്തു നൽവരം തന്നിടുക;- ആശിഷ… ആശിഷമാരിയുണ്ടാകും എത്ര നന്നിന്നു പെയ്കിൽ പുത്രന്റെ പേരിൽ തന്നാലും ദൈവമേ ഇന്നേരത്തിൽ;- ആശിഷ…

Read More 

ആശിസ്സേകണം വധൂവരർക്കിന്നു

ആശിസ്സേകണം വധൂവരർക്കിന്നു നീപരനേശുനാഥനേ! കനിഞ്ഞു സ്വർഗ്ഗീയമാംപരമാശി പണ്ടു നീ ഗലീലയിലെ കാനാവിങ്കൽ ചെന്നു കൊണ്ടവർക്കുവേണ്ടി ജലം ദാരാക്ഷാരസ മാക്കി യിണ്ടലാകവേയകറ്റിയെന്നോണമിന്നു പ്രസാദമോടിറങ്ങിവന്നു നൽകേണമേ ശുഭം സ്നേഹബന്ധനങ്ങളാലെ യോജിച്ചവർ ഒരു ദേഹമായ് വിളങ്ങിടുന്നതിന്നേകണം വരം ഏകാശ്രയം പ്രവൃത്തി സംഭാഷണ മിവ യാകവേ വിശിഷ്ടമാം വിധം കാണുവാൻ നിത്യം

Read More 

ആശയൊന്നെ അങ്ങെ കാണ്മാൻ

ആശയൊന്നെ അങ്ങെ കാണ്മാൻ യേശുനാഥാ നീ വരണേ നിന്നിൽ ഞാനും ചേർന്ന നേരം എൻ ജീവിതം ധന്യമായി പാപചേറ്റിൽ വീണ എന്നെ തിരുമാർവോട് അണച്ചവനേ തിരുരക്തം എന്നിൽ പകർന്ന് എന്നെ മുറ്റുമായ് കഴുകിയോനേ നന്ദിയോടെ ഞാൻ വണങ്ങിടുന്നേ സ്വന്തബന്ധങ്ങൾ കൈവിടുമ്പോൾ ലോകരെല്ലാം മാറിടിലും തിരുകൃപയാൽ ചേർത്തിടും നാഥൻ മഹൽ സ്നേഹവും പകർന്നിടുന്നോൻ എന്നെ പൂർണമായ് സമർപ്പിക്കുന്നേ

Read More 

ആശകൾ തൻ ചിറകുകളിൽ

ആശകൾ തൻ ചിറകുകളിൽ അനശ്വരതീരത്തു ഞാൻ ചെന്നു അനവരതം ദൂതർ സ്തുതി ചെയ്യും നാഥനെ ആനന്ദത്തോടെ ഞാൻ കണ്ടു ആയിരമായിരം ദൂതസംഗീതങ്ങൾ ആമോദമോടെ പാടുന്നു (2) അതിൻ നടുവിൽ ഞാൻ ചെറുവീണ മീട്ടി ആത്മീയഗീതങ്ങൾ പാടി പാടി ഞാൻ;- ആശകൾ ആ സ്വർഗ്ഗനാടിന്റെ വീഥികൾ കാണുകിൽ ആരും കൊതിച്ചീടും എന്നുമേ(2) ആനന്ദം കരകവിഞ്ഞൊഴുകിടും ആ സ്വർണ്ണവീഥികൾ കണ്ടാൽ ആരിലും;- ആശകൾ ആ നവഗേഹത്തിൻ കാഴ്ച മനോജ്ഞമാം ആമോദമേകുമേ ആരിലും(2) ആത്മസ്വരൂപനാമീശനെ ആമോദമോടെ ശുദ്ധർ വാഴ്ത്തുമേ;- ആശകൾ

Read More 

ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ

ആശ്ചര്യമേ തവ സ്നേഹമെൻ ദേവാ എത്ര മനോഹരം നിൻ നാമമെൻ നാവിൽ തേനിലും മധുരമേ(2) സീയോൻ മണവാളനേ നിൻ സ്നേഹമപാരം ഏഴയെന്നെ ആദരിപ്പാൻ(2) പാപിയാമെന്നെ നീ മുൻ സ്നേഹിച്ചതോർത്താൽ എന്തു ഞാൻ തരും നിനക്കായ്(2) യോഗ്യനല്ലെന്‍റെ നാമം വിണ്ണിൽ ചേർത്തിടാ സ്തോത്രമേ നിനക്കനന്തം(2) നിന്നെ മറന്നിടുവാൻ ആവതില്ലേ പ്രിയാ എൻമനം കവർന്നവനേ(2) നിൻ മുഖശോഭ കാൺമാൻ എന്നുള്ളിൽ വാഞ്ച എന്നെ വീണ്ടെടുത്ത നാഥാ(2)

Read More 

ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം

ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാം കൃപയെ കൃപയെ കൃപയെ കൃപയെ ചിന്തിയല്ലോ സ്വന്തരക്തമെനിക്കായ് ചന്തം ചിന്തും തിരുമേനി എൻ പേർക്കായ് സ്വന്തമായ എല്ലാറ്റേയും വെടിഞ്ഞു ബന്ധമില്ലാത്ത ഈ ഏഴയെ ഓർത്തു വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും ദൂരത്തിരുന്ന ഈ ദ്രോഹിയാമെന്നെ ചാരത്തണച്ചീടുവാനേറ്റ‍ു കഷ്ടം കരുണ്യനായകൻ കാൽവറി ക്രൂശിൽ കാട്ടിയതാം അൻപിതോ അൻപിതോ അൻപിതോ ഉറ്റവർ വിട്ടീടവെ പ്രാണനാഥൻ ദുഷ്ടന്മാർ കുത്തിടവെ തൻ വിലാവിൽ ഉറ്റ സഖിപോലും ഏറ്റ‍ുകൊൾവാനായ് ഇഷ്ടമില്ലാതായല്ലോ അത്ഭുതം അത്ഭുതം അത്ഭുതം കാൽകരങ്ങൾ ഇരുമ്പാണികളാലെ ചേർത്തടിച്ചു പരനെ […]

Read More 

ആശ്ചര്യകൃപയെ ക്രൂശിൽ

ആശ്ചര്യകൃപയെ ക്രൂശിൽ ഞാൻ കണ്ടു രണ്ടു കള്ളർ മദ്ധ്യേ ക്രൂശിൽ ഞാൻ കണ്ടു പാപിയെനിക്കായ് യാഗമായ്ത്തീർന്ന യേശുവിൻ ദിവ്യ സ്നേഹം ഞാൻ കണ്ടു സ്വർഗ്ഗ മഹിമകളെ വെടിഞ്ഞവൻ ഊഴിയിലവതരിച്ചു മക്കൾ ജഡരക്തങ്ങളോടുകൂടിയോർ അവനും അവരെപ്പോലായ് ജഡം ധരിച്ചു ക്രൂശിൽ മരിച്ചു ഉയിർത്തു ഇന്നും ജീവിക്കുന്നു അത്ഭുതമത്ഭുതമെ ക്രൂശിൻ കാഴ്ച കാൽവറി മാമലമേൽ നിഷ്ക്കളങ്കൻ പരിപാവനൻ പവിത്രൻ നിഷ്ടൂരന്മാർ കയ്യിലായ് ഏൽപ്പിക്കപ്പെട്ടു അറുക്കപ്പെട്ടു എനിക്കായ് ദിവ്യ ബലിയായ്ത്തീർന്നു പാതാളത്തിൽ ഇറങ്ങി ദൈവപുത്രൻ സർപ്പത്തിൻ തല തകർത്തു ബദ്ധന്മാരാം തന്റെ […]

Read More