മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ്
മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ്എന്നെന്നും കരുതിടുവാൻ എന്നേശു അരികിലുണ്ട് (2)എന്നെ താങ്ങി നടത്തിടുവാൻ എന്നും കൂടെ നടന്നിടുവാൻ;നേർപാതയിൽ നയിച്ചിടുവാൻ എന്‍റെ യേശു അരികിലുണ്ട് (2)നീറുന്ന വേളകളിൽ എൻ ജീവൻ തളർന്നിടുമ്പോൾഭൂവാസ ദുരിതങ്ങളാൽ ആശ്വാസം അകന്നിടുമ്പോൾ;ഹാഗാറിൻ വേദനയിൽ തണലേകിയോൻ കൂടെയുണ്ട് (2);- മാറാത്ത…അഴലേറും ജീവിതത്തിൽ വൻ കാറ്റുകൾ അടിച്ചിടുമ്പോൾകണ്ണുനീരിൻ താഴ്വരയിൽ മരണത്തിൻ കൂരിരുളിൽ;ഹൃദയം തകർന്നിടുമ്പോൾ എന്‍റെ യേശു അരികിലുണ്ട് (2);- മാറാത്ത.
Read Moreമണവാളൻ യേശു വരുന്നിതല്ലോ മണവാട്ടി
മണവാളൻ യേശു വരുന്നിതല്ലോമണവാട്ടി വേഗം ഉണർന്നിടട്ടെലോകമെങ്ങും ലക്ഷ്യം കണ്ടുതുടങ്ങിവേഗം വരും യേശു ലോക രക്ഷകൻഅത്തിവൃക്ഷം പൂത്തു തളിർത്തു കാണ്മിൻവീണ്ടെടുപ്പിൻ കാലമടുത്തിതല്ലോയുദ്ധവും പകർച്ച വ്യാധികളെല്ലാം ക്രിസ്തു വരവിന്‍റെ സത്യലക്ഷ്യങ്ങൾകള്ളനെന്നപോൽ താൻ വേഗം വരുന്നുവെള്ളവസ്ത്രമെല്ലാം കാത്തുകൊള്ളട്ടെകന്യകമാർ പത്തുമുറങ്ങീടുന്നുപാതിരാത്രിതന്നിൽ പ്രിയൻ വരുമേദാസരെല്ലാം നിത്യം ജാഗരിക്കട്ടെയേശുവരും സെക്കണ്ടറിഞ്ഞുകൂടാവരികയെന്നാവിയോതുന്നതുപോൽമണവാട്ടി കൂടെ പറഞ്ഞിടട്ടെഗോപുരത്തിൽകൂടിയകത്തുപോവാൻവസ്ത്രമലക്കുന്നോർ ഭാഗ്യമുള്ളവർപെരുമീനുദിച്ച വാനവിരവിൽഉഷകാലം വന്നിങ്ങടുത്തുവല്ലോവേഗം വരുന്നെന്നു മൊഴിഞ്ഞ പരാവരിക മേഘത്തിൽ ഞങ്ങളെ ചേർപ്പാൻഉണർന്നെഴുനേൽപ്പിൻ തിരുസഭയേ: എന്ന രീതി
Read Moreമണവാളനാം യേശു വന്നീടുമേ മദ്ധ്യവാനത്തേരിൽ
മണവാളനാം യേശു വന്നീടുമേമദ്ധ്യവാനത്തേരിൽ വന്നീടുമേമനുവേലനാം ദൈവം വന്നീടുമേമനസ്സുപുതുക്കി നീ ഒരുങ്ങിട്ടുണ്ടോ(2)എണ്ണയുണ്ടോ കന്യകേ നീ ഒരുങ്ങീട്ടുണ്ടോനിൻ വിളക്കിൽ എണ്ണ നീ കരുതീട്ടുണ്ടോമണവാളൻ വരുമ്പേൾ നീ ഉറങ്ങിടല്ലേമയക്കം പിടിച്ചു നീ മയങ്ങിടല്ലേ(2)കർത്താവിൻ നാദം നീ കേൾക്കുന്നുണ്ടോകാഹളനാദം നീ കേൾക്കുന്നുണ്ടോകുഞ്ഞാട്ടിൻ കല്യാണം വന്നുവല്ലോകുഞ്ഞാടിൻ കാന്തേ നീ ഒരുങ്ങിട്ടുണ്ടോ(2)നൊടി നേരത്തേക്കുള്ള ലഘു സങ്കടംഅനവധി തേജസ്സിനായ് തീരുംമർത്യമായത അമർത്ത്യത്തെ പ്രാപിക്കുമ്പോൾമരണം മാറി ജയം വന്നിടും(2)
Read Moreമാനവരെ രക്ഷിച്ചിടുവാനായ് വാനത്തിൽ
മാനവരെ രക്ഷിച്ചീടുവാനായ്വാനത്തിൽ നിന്നിഹത്തിൽ വന്നു താൻജീവനേകിയോരേശുഭൂവിൽ തിരികെ വരുംവേഗമേശു രക്ഷകനാഗമിച്ചിടുംമേഘമതാം വാഹനെതൻ ശുദ്ധരെ ആകാശെ കൂട്ടുവാൻയേശു വരുന്നു താമസംവിനാപാർത്തലത്തിൽ നിന്നവൻചേർത്തീടും തൻ സന്നിധൗ;-നിങ്ങളുടെ അരകൾ കെട്ടിയുംഭംഗിയോടെ ദീപം വിളങ്ങിയുംകർത്താവിൻ വരവിന്നായ്കാത്തീടുവിൻ സർവ്വദാ;-കുഞ്ഞാട്ടിന്‍റെ കല്യാണം വന്നിതാകാന്ത അലംകൃത മനോഹരിക്ഷണിക്കപ്പെട്ടോരെല്ലാംധന്യരഹോ എന്നുമേ;-
Read Moreമംഗളമേകണേ സദാ മംഗളമേകണേ പരാ
മംഗളമേകണേ-സദാമംഗളമേകണേ-പരാദമ്പതികളാമിവർക്കു മാ-മംഗളമേകണേആദം ഹവ്വയാകുമോ-രാദിമ പിതാക്കളേഏദനിൽ പുരാ-വന്നുവാഴ്ത്തിയ ദൈവമേയിപ്പോൾ- ഏകണേക്രിസ്തുമണവാളനും-സത്യമണവാട്ടിയുംതമ്മിലെന്നപോൽ-യോജിച്ചെന്നും വാഴുവാൻ പരാ!- ഏകണേയിസ്രായേലിൻ വീട്ടിനെ-വിസ്തൃതമായ് കെട്ടിയറാഹേൽപോലെയും ലേയപോലെയും വധു വരാൻ- ഏകണേഎഫ്റാത്തയിൽ മുഖ്യനും ബേത്ത്ലഹേമിൽ ശ്രേഷ്ഠനുംആയ ബോവസ് പോൽ-വര-നാകുവാനഹോ! പരാ!- ഏകണേദൈവസമ്മുഖത്തിവർ ചെയ്ത നൽ പ്രതിജ്ഞയേഅന്ത്യത്തോളവും നിറ-വേറ്റുവാൻ ചിരം പരാ- ഏകണേസംഖ്യയില്ലാതുള്ളൊരു സന്തതിയിൻ ശോഭയാൽകാന്തിയേറുന്നോ-രെക്ളീ-സ്യാസമമിവർ വരാൻ- ഏകണേ
Read Moreമംഗളം മംഗളം മംഗളമേ
മംഗളം മംഗളംമംഗളമേമംഗളം മംഗളംമംഗളമേമംഗളം മംഗളംമംഗളമേഇന്നു വിവാഹിതരാം ( …..യ്ക്കും ……നും)മംഗളം നേരുന്നു ഞങ്ങളീ നൽനേരംഭംഗമില്ലാതെ മോദാൽആശിഷം നൽകുക എന്നും യേശുനാഥാ!ജീവിതപ്പൂവാടിയിൽ മുല്ലകളാകും നിങ്ങൾസൗരഭ്യം വീശട്ടെ! കാന്തി പരത്തട്ടെ!സൗഭാഗ്യസമ്പൂർണ്ണരായ് ആശിഷം നൽകുക എന്നും യേശുനാഥാ!സേവിക്ക യഹോവയെ നിങ്ങൾ കുടുംബമായിജീവിതസാഗര വൻ തിരമാലയിൽകൈവിടാ കർത്തനവൻ ആശിഷം നൽകുക എന്നും യേശുനാഥാ!യേശുവേ നിൻ പാദം : എന്ന രീതി
Read Moreമംഗളം മംഗളമേ നവ വധൂവരന്മാർക്കു
മംഗളം മംഗളമേ നവ വധൂവരന്മാർക്കുമംഗളം മംഗളം മംഗളമേ ജീവിതപ്പൊൻ ലതികയിൽപുതിയൊരു പ്രേമത്തിൻ പൂവിടർന്നു പാരിലെങ്ങും പരമസന്തോഷത്തിൻപരിമളം പരത്തിടട്ടെ;-ആദിയിലാദാമിന്നു തുണയ്ക്കൊരുനാരിയെ കൊടുത്തവനാംആദിനാഥനരുളണമിവർക്കുംഅനന്ത സൗഭാഗ്യമെല്ലാം;-മുന്നമേ തൻ ദൈവത്തിൻരാജ്യവും നീതിയും തേടുകയാൽമന്നിലെങ്ങും ഇവരുടെ ജീവിതം മാതൃകയായിടട്ടെ;-മംഗളമേ …………ന്നുംമംഗളമേ…………ക്കും മംഗളം മേൽഭവിക്കേണ-മിരുവർക്കും ഭംഗമില്ലാതിനിയും;-പാടുവിൻ സഹജരെ : എന്ന രീതി
Read Moreമംഗളം മംഗളമേ നവ്യ വധുവരരിവർ
മംഗളം മംഗളമേ നവ്യ വധുവരരിവർ-ക്കിന്നുമെന്നേക്കും മംഗളം മംഗളമേആദിയിലേദനിൽ നീഭവ്യ ദമ്പതികൾക്കാശിസ്സേകിയതുവിധംആദിയിലേദനിൽ നീ നാഥാ അനുഗ്രഹം നൽകിടേണം സർവ്വസൗഭാഗ്യത്തോടെന്നും വാഴുവാനായിവർ;-ജീവിതപ്പൂവല്ലിയിൽനല്ല കോമളമാം വർണ്ണപ്പൂക്കൾ ചൂടിജീവിതപ്പൂവല്ലിയിൽ മോദമിയന്നു സൗരഭ്യം പകർന്നിവർമേദിനിയിൽ ശുഭം പാർക്കുവാനായിദം;-ക്രിസ്തുവും തൻസഭയും എന്നപോലിവരേകശരീരമായ് ചേർന്നുക്രിസ്തുവും തൻസഭയും വാഴണം വേർപിരിയാതെയന്ത്യം വരംവേദനയേറുന്ന നേരവും സ്നേഹമായ്;-ദൈവികരാജ്യത്തെയും അതിൻ നീതിയെയും മുമ്പേ തേടിയെന്നുംദൈവികരാജ്യത്തെയും പാരിലെങ്ങും നല്ല മാതൃക കാട്ടിസ്വർഗ്ഗീയപുരിനോക്കി യാത്ര ചെയ്‌വാൻ മുദാ;-
Read Moreമൺമയമാം ഈയുലകിൽ കൺമതു മായ
മൺമയമാം ഈയുലകിൽ കാണ്മതുമായവൻ മഹിമ ധനം സുഖങ്ങൾ സകലവും മായാമന്നിൽ നമ്മൾ ജീവിതമോ പുല്ലിനെപ്പോലെഇന്നുകണ്ടു നാളെ വാടും പൂക്കളെപ്പോലെ;-ധാന്യം ധനം ലാഭം കീർത്തി ഹാ നഷ്ടമാകുംമാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും;-ഏഴുപത്തോ ഏറെയായാൽ എൺപതു മാത്രംനീളും ആയുസ്സ് അതു നിനച്ചാൽ കഷ്ടതമാത്രം;-ലോക മരുഭൂവിൽ മർത്യനാശ്രയം തേടിശോക കൊടും വെയിലിലയ്യോ വീഴുന്നു വാടി;-ദൈവമക്കൾ നമുക്കു സ്വർഗ്ഗം ഹാ സ്വന്തദേശംകേവലമിപ്പാരിടമോ വെറും പരദേശം;-
Read Moreമനമേ ചഞ്ചലമെന്തിനായ് കരുതാൻ
മനമേ ചഞ്ചലമെന്തിനായ്കരുതാൻ വല്ലഭനില്ലയോ ജയവീരനായ്മനമേ ചഞ്ചലമെന്തിനായ് ആ ആ ആ ….നാളയെ നിനച്ചു നടുങ്ങേണ്ടാ-ദുഃഖ-വേളകൾ വരുമെന്നു കലങ്ങേണ്ടാ-കാലമെല്ലാമുളള മനുവേലൻകരുതാതെ കൈവിടുമോ;- ആ ആ ആ…വാനിലെ പറവകൾ പുലരുന്നു-നന്നായ്വയലിലെത്താമര വളരുന്നുവാനവനായകൻ നമുക്കേതുംനൽകാതെ മറന്നീടുമോ;- ആ ആ ആ….കൈവിടുകില്ലവനൊരുനാളു-മെന്നുവാക്കുപറഞ്ഞവൻ മാറിടുമോവാനവും ഭൂമിയും പോയാലുംവാഗ്ദത്തം സുസ്ഥിരമാം;- ആ ആ ആ…മുന്നമെ ദൈവത്തിൻ രാജ്യവും നാം അതിൻഉന്നത നീതിയും തേടീടേണംതന്നിടും നായകൻ അതിനോടെഅന്നന്നു വേണ്ടതെല്ലാം;- ആ ആ ആ…നിൻ വഴി ദേവനെ ഭരമേൽപ്പിക്കുകനിർണ്ണയമവനതു നിറവേറ്റുംഭാരം യഹോവയിൽ വച്ചീടുകിൽനാൾതോറും നടത്തുമവൻ;- ആ ആ ആ…വരുവാൻ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

