Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ രാജാമുടി

ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച്
ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച്
ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽ
എഴുന്നള്ളി വന്നോനെ(2)

ദാവിദുഗോത്രത്തിൻ സിംഹമായോനെ
ദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെ
നീ തുറന്നാൽ അത് അടയ്ക്കുവതാര്
നീ അടച്ചാൽ അത് തുറക്കുവതാര്;-

ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തു
പുസ്തകം തുറപ്പാൻ യോഗ്യനായോനേ
മടങ്ങിടുമേ സർവ്വമുഴങ്കാലുകളും
എല്ലാ നാവും പാടിടും നിന്നെ;-

മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾ
പൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെ
വാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന്
മാറ്റം ഭവിച്ചിടും താതന്‍റെ വരവിൽ;-

ഗലീലാ എന്ന നാട്ടിൽ യേശു ജനങ്ങളെ തൊട്ടു
ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്
Post Tagged with


Leave a Reply