Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായ
എന്‍റെ അൻപുള്ള രക്ഷകനെ
നിന്‍റെ സന്നിധിയിൽ എന്‍റെ നേരം എല്ലാം
ഭക്തിയോടെ ഞാൻ ആരാധിക്കും

എന്‍റെ കുറവുകൾ ഓർക്കരുതെ
അകൃത്യങ്ങൾ നീ കണക്കിടല്ലേ
എന്നിൽ വന്നതാം തെറ്റുകൾ എല്ലാം
എന്നോടു നീ ഓർക്കരുതെ;- എല്ലാ…

എന്‍റെ മറവിടമാം യേശുവേ
ഉയരത്തിലെ എൻ നാഥനെ
അനർത്ഥങ്ങളിൽ നിന്നെന്നെ കാത്തതിനാൽ
സർവ്വ കാലവും സ്തുതിച്ചിടുമേ;- എല്ലാ…

എല്ലാം അങ്ങേ മഹത്വത്തിനായ് എല്ലാം അങ്ങേ
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ
Post Tagged with


Leave a Reply