Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻ ദൈവമെന്നെ നടത്തീടുന്നു

എൻ ദൈവമെന്നെ നടത്തീടുന്നു
കൃപകൾ തന്നെന്നെ പാലിക്കുന്നു (2)
ഓരോ ദിവസവും ഒരോ നിമിഷവും
കൈകൾ പിടിച്ചെന്നെ നടത്തുന്നു (2)

ഇരുളിന്‍റെ തഴ്വരയിൽ ഏകനായലും
ഞാനൊരനർത്ഥവും ഭയപ്പെടില്ല (2)
അത്യുന്നതന്നോടു കൂടെയുള്ളതിനാൽ
ദോഷമയിട്ടൊന്നും ഭവിക്കില്ല(2)

പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണായ്
ആത്ഭുത വഴികളിൽ നടത്തിടുന്നു(2)
ചെങ്കടൽ പിളർന്നവൻ വഴി ഒരുക്കിടും
ദൈവത്തിൻ വിളി കേട്ടിറങ്ങിടുകിൽ(2);-

എൻ ദൈവമേ നടത്തുകെന്നെ നീ
എൻ ദൈവമെത്ര നല്ലവൻ
Post Tagged with


Leave a Reply