Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻ നാഥനെ യേശുവേ നൽ

എൻ നാഥനെ യേശുവേ നൽ രക്ഷകനെ(2)
കുരിശിൽ എൻ പേർക്കായി
യാഗമായി തീർന്ന ദൈവകുഞ്ഞാടേ
യേശുവേ നൽ രക്ഷകനെ(2)

ഈ ബന്ധം എൻ ഭാഗ്യമേ
യേശുവിൻ സ്നേഹം സൗഭാഗ്യമേ (2)

എൻ നാഥനെ യേശുവേ നൽ സ്നേഹിതനെ(2)
ഇരുളിൽ അലയാഴിയിൽ തോഴനായ്
എൻ കരം പിടിച്ചീടുന്ന
യേശുവേ നൽ സ്നേഹിതനെ(2);- ഈ ബന്ധം…

എൻ നാഥനെ യേശുവേ എൻ പ്രാണപ്രിയനേ(2)
അങ്ങേപ്പോൽ ഏറ്റം യോഗ്യനായ്
ആരേയും ഞാൻ കാണുന്നില്ലെൻ പ്രിയനേ
യേശുവേ എൻ പ്രാണപ്രിയനേ(2);- ഈ ബന്ധം…

മൃത്യുപോലും തോറ്റുപോകുമേ
യേശുവിൻ സ്നേഹം നിലനിൽക്കുമേ
ഹല്ലേലൂയ്യ ഹല്ലേലൂയ്യ(2)

എൻ നീതിയും വിശുദ്ധിയും എൻ
എൻ ദൈവമേ നീയെത്ര നല്ലവനാം
Post Tagged with


Leave a Reply