Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻ നീതിയും വിശുദ്ധിയും എൻ

എൻ നീതിയും വിശുദ്ധിയും എൻ യേശുവും തൻ രക്തവും
വേറില്ല ആത്മശരണം വേറില്ല പാപഹരണം

എൻ യേശു എൻ ഇമ്മാനുവേൽ
ഞാൻ നിൽക്കുന്നതീ പാറമേൽ

വൃഥാവിൽ സ്വയനീതികൾ-വൃഥാവിൽ ചത്ത രീതികൾ
ദൈവത്തിൻ മുമ്പിൽ നിൽക്കുവാൻ രകത്താലത്രെ പ്രാപിപ്പാൻ ഞാൻ;-

ഈ രക്തത്താലെൻ ഹൃദയം-ഹിമത്തേക്കാളും നിർമ്മലം
എന്നുരയ്ക്കുന്ന വചനം തീർക്കുന്നു സർവ്വസംശയം;-

ആർ എന്നെ കുറ്റം ചുമത്തും ആർ ശിക്ഷയ്ക്കെന്നെ വിധിക്കും
ഞാൻ ദൈവനീതി ആകുവൻ-പാപമായ്ത്തീർന്നെൻ രക്ഷകൻ;-

സംഹാരദൂതനടുത്താൽ ഈ രക്തം എന്മേൽ കാൺകയാൽ
താൻ കടന്നുപോം ഉടനെ-നിശ്ചയം ദൈവസുതൻ ഞാൻ;-

വന്മഴ പെയ്യും നേരത്തും-ഞാൻ നിർഭയമായ് വസിക്കും
കാറ്റടിച്ചാലും ഉച്ചത്തിൽ-പാടിടും ഞാൻ എൻ കോട്ടയിൽ;-

വീണാലും പർവ്വതങ്ങളും-മാഞ്ഞാലും ആകാശങ്ങളും
ക്രിസ്തുവിൻ രക്തനിയമം മാറാതെ നില്ക്കും നിശ്ചയം;-

എൻ പക്ഷമായെൻ കർത്തൻ ചേരും
എൻ നാഥനെ യേശുവേ നൽ
Post Tagged with


Leave a Reply