Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻ പ്രാണനാഥൻ എന്നു വരും

എൻ പ്രാണനാഥൻ എന്നു വരും
എന്നു തീരും എൻവേദനകൾ

ആകുലത്തിൽ ആശ്വസിപ്പാൻ
ആവശ്യങ്ങളിൽ ആശ്രയിപ്പാൻ
അങ്ങല്ലതാരും ഇല്ലെനിക്ക്
ആത്മനാഥാ ഈ പാരിടത്തിൽ;-

ഇന്നിഹത്തിൽ നിന്നിലല്ലാതില്ല
സന്തോഷം ജീവിതത്തിൽ
തിങ്ങിവിങ്ങുന്ന സങ്കടവും
എങ്ങും പഴിയും നിന്ദകളും;-

പ്രിയരെല്ലാം കൈവിടുമ്പോൾ
പ്രതികൂലമായ് മാറിടുമ്പോൾ
പ്രാണപ്രിയാ ഈ ഏഴയാകും
പ്രാണിയെ നീയും കൈവിടുമോ;-

നല്ലതല്ലാതൊന്നുമില്ല നീ
നൽകുമെല്ലാം നന്മയല്ലോ
നിത്യത തന്നിലെത്തുവോളം നീ
നടത്തെന്നെ നിൻഹിതംപോൽ;-

എൻ പ്രാണനാഥനേശു വന്നിടുവാൻ
എൻ പേർക്കെൻ യേശു മരിച്ചു
Post Tagged with


Leave a Reply