Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

എൻസങ്കടങ്ങൾ സകലവും തീർന്നുപോയി
സംഹാരദൂതൻ എന്നെ കടന്നുപോയി

കുഞ്ഞാട്ടിന്‍റെ വിലയേറിയ നിണത്തിൽ
മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടരക്ഷണത്തിൽ;-

ഫറവോന്നു ഞാനിനി അടിമയല്ല
പരമസീയോനിൽ ഞാനന്യനല്ല;-

മാറയെ മധുരമാക്കിത്തീർക്കുമവൻ
പാറയെ പിളർന്നു ദാഹം പോക്കുമവൻ;-

മരുവിലെൻ ദൈവമെനിക്കധിപതിയേ
തരുമവൻ പുതുമന്ന അതുമതിയേ;-

മനോഹരമായ കനാൻ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ;-

ആനന്ദമേ പരമാനന്ദമേ
കനാൻ ജീവിതമെനിക്കാനന്ദമേ;-

എന്‍റെ ബലവും എന്‍റെ സംഗീതവും
എൻരക്ഷയും യേശുവത്രേ ഹല്ലേലുയ്യാ;-

എൻ സ്നേഹിതാ എൻ ദൈവമേ
എൻ ലംഘനങ്ങൾ ഞാനവനോടറിയിച്ചപ്പോൾ
Post Tagged with


Leave a Reply