Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എനിക്കായ് കരുതാമെന്നുരച്ചവനെ

എനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾ
എനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നും
ചുമത്തുന്നെൻഭാരം എല്ലാം നിന്‍റെ ചുമലിൽ

ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾ
ഭക്ഷണമായ് കാകൻ എന്‍റെ അരികിൽ വരും
അപ്പവും ഇറച്ചിയും ഇവ കരത്തിൽ തരും
ജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും;-

ക്ഷാമമേറ്റു സാരാഫാത്തിൽ സഹിച്ചിടുവാനായ്
മരിക്കുവാനൊരുക്കമായ് ഇരുന്നീടിലും
കലത്തിലെ മാവു ലേശം കുറയുന്നില്ലേ-എന്‍റെ
കലശത്തിൽ എണ്ണ കവിഞ്ഞൊഴുകിടുമെ;-

കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ല
കൊയ്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ല
വയലിലെ താമരകൾ വളരുന്നല്ലോ നന്നായ്
വാനിലെ പറവകൾ പുലരുന്നല്ലോ;-

ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങീടിലും
ചൂരച്ചെടി തണലതിൽ ഉറങ്ങീടിലും
വന്നുണർത്തി തരും ദൂതർ കനലടകൾ
തിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ്;-

നെഞ്ചമെ നിൻ ചഞ്ചലങ്ങൾ ഒന്നും വേണ്ട
പഞ്ചമുറിവേറ്റ നാഥൻ തഞ്ചമേകിടും
പിഞ്ചുപേകില്ലോരുനാളും തൻ കരുണകൾ ഓർത്തു
പുഞ്ചിരി തൂകിടുക നീ എന്നും മനമെ;-

എനിക്കായ് കരുതും എന്നെ വഴി നടത്തും
എനിക്കായൊരുത്തമ സമ്പത്ത് സ്വർഗ്ഗ
Post Tagged with


Leave a Reply