Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്നാണുദയം ഇരുളാണുലകിൽ

എന്നാണുദയം ഇരുളാണുലകിൽ
നീതിസൂര്യാ എന്നാണുദയം
ഓമനപ്പുലരി പൊന്നൊളി വിതറാൻ
താമസമിനി വരുമോ? താമസമിനി വരുമോ

കുരിശിന്നൊളിയേ! കൃപകൾ വിതറും
സ്നേഹക്കതിരേ കുരിശിന്നൊളിയേ
പാരിലെ പാപക്കൂരിരുളകലാൻ;
വേറൊളി ഒന്നുമില്ലയേ(2);-

ഉലകജനങ്ങൾ കലഹജലത്തിൽ
മുഴുകി മുഴുൻ ഉലകജനങ്ങൾ
ദൈവികചിന്താഹീനരായ് ജനത;
അന്ധരായ് വലഞ്ഞിടുന്നേ(2);-

ദൈവജനവും നിലകാത്തിടാതെ
വീണുപോയി ദൈവജനവും
ആദിമസ്നേഹം ആരിലും കുറവായ്;
നാണയക്കൊതിയേറെയായ്(2);-

ജീവജലമേ നിറവായ് ഒഴുകും
ജീവനദിയേ! ജീവജലമേ!
ചുടുവെയിലുലകിൽ നീ അകം കുളിർത്താൽ;
ദാഹമിനിയുമില്ലയേ(2);-

എന്നാത്മ നാഥനാം എൻ പ്രിയൻ യേശുവേ
എന്നവിടെ വന്നു ചേരും ഞാൻ മമ കാന്ത
Post Tagged with


Leave a Reply