Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എണ്ണിയാൽ ഒതുങ്ങിടാ നന്മകൾ

എണ്ണിയാൽ ഒതുങ്ങിടാ നന്മകൾ
എങ്ങനെ സ്തുതിച്ചിടും നാഥനെ (2)
വർണ്ണിപ്പാനായി ആവതില്ല
വർണ്ണിച്ചീടാനിനി നാവു പോരാ (2)

ആശകൾ നിരാശയായ് മാറിടുന്നേരം
യേശുനാഥാ എന്നെ ചേർത്തണച്ചല്ലോ (2)
നീ തന്നതല്ലാതെ ഒന്നുമില്ല
നിന്നതല്ല നീ നിറുത്തിയതാ (2) );- എണ്ണി…

ചെങ്കടലിൻ മുൻപിൽ ഞാനായിടും നേരം
സങ്കടം മാറാൻ വഴി നീ തുറക്കും (2)
ആഴിയെന്നെ ഇനി മൂടുകില്ല
ആഴിയിലും വഴി നീ നയിക്കും (2) );- എണ്ണി…

രോഗശയ്യയിൽ എന്‍റെ കൂടെ വന്നല്ലോ
രോഗകിടക്കയെ നീ മാറ്റി വിരിച്ചു (2)
ശോധനകൾ നീ തന്നതല്ലോ
പരിഹാരവും നിൻ പക്കലുള്ളതാൽ (2) );- എണ്ണി…

മാനുഷികമാം വാക്കു മാറിടുന്നേരം
വാഗ്ദത്തങ്ങളിൽ നീ വിശ്വസ്തനല്ലോ (2)
പോയപോൽ വേഗം വന്നീടുമല്ലോ
പൊയ് വാക്കുകൾ നിൻ പക്കലില്ലല്ലോ (2);- എണ്ണി…

എൻ നാഥനെ ഏറ്റു ചൊൽവാൻ
Hindi Christian Song Lyrics


Leave a Reply