Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്നു കാണാമിനി എന്നു കാണാമെന്‍റെ

എന്നു കാണാമിനി എന്നു കാണാമെന്‍റെ
രക്ഷാനായകനെ എന്നു കാണാം
ലക്ഷോലക്ഷങ്ങലിൽ ലക്ഷണമൊത്തൊരു
മൽപ്രാണനായകനേശുവിനെ

കാണ്മാൻ കൊതിച്ചേറെ ശുദ്ധജനങ്ങളി-
ക്ഷോണിതലേയിന്നു പാർത്തീടുന്നു
വേഗം വരാമെന്നു താനുര ചെയ്തിട്ടു
ഏറെക്കാലമായി പൊന്നുനാഥൻ;- എന്നു…

പ്രവിനെപ്പോലെനിക്കുണ്ടു ചിറകെന്നാൽ
വേഗം പറന്നങ്ങു എത്തും നൂനം
പൊന്മുഖം കണ്ടു പുഞ്ചിരി തൂകിയെൻ
സന്താപമൊക്കെയും നീങ്ങിവാഴും;- എന്നു…

എന്നു തീരുമിനി എന്നു തീരുമെന്‍റെ
കഷ്ടമശേഷവുമെന്നുതീരും
എന്നു വരുമെന്‍റെ കാന്തനാം കർത്താവ്
ആകാശമേഘത്തിലെന്നുവരും;- എന്നു…

പങ്കപ്പാടോരോന്നും ശങ്കകൂടാതേറ്റെൻ
പങ്കമകറ്റിയ പൊന്നേശുവേ
വന്നുകാണ്മാൻ കൊതിയേറിടുന്നേയങ്ങു
ചെന്നു കാണ്മാനാശ ഏറിടുന്നു;- എന്നു…

സങ്കടദുഃഖങ്ങളേറ്റി വലഞ്ഞെന്‍റെ
ചങ്കു തകരുന്നു എൻ ദൈവമേ
എന്തുക പൊന്നുകരത്താലെന്നെ വേഗം
തീർക്കുക സങ്കടദുഃഖമെല്ലാം;- എന്നു…

എന്നു പോകാമിനി എന്നു പോകാമെന്‍റെ
സ്വർഗ്ഗേ വാടാമുടി ചൂടിടുവാൻ
എണ്ണമില്ലാതുള്ള ശുദ്ധിമാന്മാരുടെ
സംഘത്തിലെന്നിനി ചെന്നു ചേരും;- എന്നു…

എന്നു ഞാൻ കാണും നിന്നെ മനുവേലേ
എന്നിലുദിക്കേണമേ ക്രിസ്തേശുവേ
Post Tagged with


Leave a Reply