Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ ബുദ്ധിമുട്ടുകൾ തീർത്തിടും

എന്‍റെ ബുദ്ധിമുട്ടുകൾ തീർത്തിടും
തൻ ധനത്തിനൊത്തവണ്ണം
മഹത്വത്തോടെ തൻ മഹിമയ്ക്കായ്
പൂർണ്ണമായ് തീർത്തു തന്നീടും(2)

പരമ സമ്പന്നനാം ദൈവം
ദരിദ്രനായി ഭൂവിൽ വന്നു(2)
ദരിദ്രനായ എന്നെ നിത്യം
സമ്പന്നനാക്കീടുവാൻ(2)

ദൈവത്തിൻ ധനമഹിമാ
ഹാ എത്ര ശ്രേഷ്ഠമഹോ(2)
ആവശ്യമറിഞ്ഞു ദിനം
ഉന്നതമായ് നടത്തും (2)

കൊടുപ്പിൻ നൽകിത്തരും
സന്തോഷമായ് കൊടുപ്പിൻ(2)
ധാരാളമായ് വിതപ്പിൻ
മേൻമയായ് ഫലം തരുമേ(2)

ധനവും മാനവും സമ്പത്തും
തന്‍റെ പക്കൽ സമൃദ്ധിയായുണ്ട്(2)
തന്നെ സ്നഹിക്കുന്ന മക്കൾക്ക്
വേണ്ടതെല്ലാം നൽകി തരും(2)

എന്‍റെ ഭാഗ്യം വർണ്ണിച്ചീടുവാൻ ആരാൽ
എന്‍റെ പ്രിയൻ വാനിൽ വരാറായ് കാഹളത്തിൻ
Post Tagged with


Leave a Reply