Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ നാവു നവ്യഗാനം പാടും

എന്‍റെ നാവു നവ്യഗാനം പാടും
എന്‍റെ ഹൃത്ത് നൂതനരാഗം പാടും
കർത്താവേ നീ എന്നെ സ്നേഹിച്ചു
പ്രാണനാഥാ നീ എന്നെ വീണ്ടെടുത്തു
എന്‍റെ നാവു നവ്യഗാനം പാടും

ലോകാന്ധകാരത്തൂടെ ഞാനലഞ്ഞുതിരിഞ്ഞു(2)
മോഹങ്ങളെന്നിൽ അശാന്തി ഏകി
ക്രൂശിൻ ദയയിൽ ഞാനഭയം കണ്ടു
നിന്‍റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-

പാപാന്ധകാരത്തൂടെ ഞാനലഞ്ഞു തളർന്നു(2)
പാശങ്ങളാൽ ഞാൻ ബന്ധിതനായി
ക്രൂശിൻ നന്മയിൽ ഞാനാശ്രയം കണ്ടു
നിന്‍റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-

എൻ ജീവിതാന്ത്യത്തോളം നിന്നിൽ നിലനിൽക്കും
ദുഃഖിക്കുന്നവനെന്നും ആശ്വാസം ഏകും
ഉയിർപ്പിൻ ശക്തിയിൽ ഞാൻ ജീവിക്കും
നിന്‍റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-

എന്‍റെ നിലവിളി കേട്ടുവൊ നീ
എന്‍റെ നാവിൽ നവഗാനം
Post Tagged with


Leave a Reply