Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ പാറയാം യഹോവേ

എന്‍റെ പാറയാം യഹോവേ
എന്‍റെ ജീവനാം യേശുവേ
എന്‍റെ ആത്മനേ! എന്‍റെ ദീപമേ
നിന്‍റെ ആലയേ വസിക്കും (2)

കണ്ണു കണ്ടിട്ടില്ല വിണ്ണിൻ ഭാവിരൂപം
എണ്ണിത്തീരുകില്ലാ യുഗം വന്നീടുമേ
അന്നു തീരുമെന്‍റെ ദുഃഖം മാറിടുമേ
ചെന്നു ചേരുമെന്‍റെ നിത്യ രാജ്യമതിൽ

മന്നിൽ ജീവിതമോ വാടും പൂവിനെപ്പോൽ
എന്നിൽ ജ്വലിച്ചിടും ആ ദീപം അണക്കുകില്ല
തന്നിൽ ആശ്രയിക്കും എന്നെ കൈവിടില്ല
മുന്നിൽ പാതയിൽ ദൂതന്മാർ കാത്തിടുമേ

നന്മ ചെയ്തീടുകിൽ ദൈവ പ്രസാദവും
തിന്മ ആയീടിലോ പാപം വാതിൽക്കലും
അതിൻ ആഗ്രഹവും നിന്നിൽ തന്നെയല്ലോ
അതിൻ ബലത്തെ ജയിച്ചിടാം ദിവ്യ ശക്തിയാൽ

എന്‍റെ പാറയാകും യേശു നാഥാ
എന്‍റെ പാപഭാരമെല്ലാം തീർന്നുപോയല്ലോ
Post Tagged with


Leave a Reply