Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എത്ര നല്ലവൻ യേശുപരൻ

എത്ര നല്ലവനേശുപരൻ
മിത്രമാണെനിക്കെന്നുമവൻ

തൻതിരുചിറകിൻ മറവിൽ
ഞാനെന്നും നിർഭയമായ് വസിക്കും
ഏതൊരു ഖേദവും വരികിലും എന്‍റെ
യേശുവിൽ ചാരിടും ഞാൻ

എന്നെ കരങ്ങളിൽ വഹിച്ചിടും താൻ
എന്‍റെ കണ്ണുനീർ തുടച്ചിടും താൻ
കാരിരുൾ മൂടുമെൻ ജീവിതവഴിയിൽ
അനുഗ്രഹമായ് നടത്തും

എന്നെ വിളിച്ചവൻ വിശ്വസ്തനാം
എന്നും മാറാത്ത വല്ലഭനാം
ഇന്നെനിക്കാകയാലാകുലമില്ല
മന്നവനെൻ തുണയാം

ലോകസുഖങ്ങളെ ത്യജിച്ചിടും ഞാൻ
സ്നേഹനാഥനെ അനുഗമിക്കും
നിന്ദകൾ സഹിച്ചും ജീവനെ പകച്ചും
പൊരുതുമെന്നായുസ്സെല്ലാം

എത്ര നാൾ ഈ ഭൂവിൽ വാസമെൻ
എത്ര നല്ലവൻ യേശു എത്ര വല്ലഭൻ
Post Tagged with


Leave a Reply