Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഹാ ചിന്തിക്കുകിൽ പരദേശികൾ വെറും

ഹാ ചിന്തിക്കുകിൽ പരദേശികൾ വെറും
അന്യർ നാമീഭുവിൽ നിലയില്ലാവാസമോർക്കിൽ

പ്രതിഗാനം മുഴക്കി നാം പാടീടാം ഭക്തർ
പാതയെ നോക്കിക്കൊണ്ടോടീടാം-പരി
താപമകന്നു നാം വാണീടും-സുരലോകെ
പരനേശുവോടുകൂടെ;-

പ്രതിയോഗി നമുക്കെതിർ ചെയ്തീടും ഗതി
കെട്ടവർ പോലെനാമായിടും ഉടൻ
വന്നിങ്ങു ത്രാണനം ചെയ്തിടും പ്രിയനാഥൻ
പരലോകെ കൊണ്ടുപോകും;-

പല പാടുകൾ പെട്ടു നാം പോകേണം-ചില
ദുർഘടമേടുകളേറണം പല-
രാലുമുപദ്രവമേൽക്കേണം ഒരു നാളിൽ
പ്രിയനോടുകൂടെ വാഴാൻ;-

ഇനിയൊന്നും നമുക്കിഹെ ഇല്ലല്ലൊ-നമു-
ക്കുള്ളതാം വാസമിതല്ലല്ലൊ ഹാ
മിന്നും പ്രശോഭിതമായൊരു ഗോപുരം വിണ്ണിൽ
ദൂരത്തായ് കണ്ടീടുന്നു;-

ഈ മായാപുരി വിട്ടുപോയീടാം ക്ഷണം
സീയോൻ പ്രയാണം തുടര്ർന്നീടാം-പ്രിയ-
നോടൊരുമിച്ചു വസിച്ചീടാം ചിരകാലം
ശുഭമേറും ഭാഗ്യനാട്ടിൽ;-

ഹാ സ്വർഗ്ഗസീയോനിൽ എൻ യേശുവിൻ
ഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ രാജാമുടി
Post Tagged with


Leave a Reply