Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഹല്ലേലുയ്യ സ്തുതിഗീതം എന്‍റെ നാവിൽ പുതുഗീതം

ഹല്ലേലുയ്യ സ്തുതിഗീതം എന്‍റെ നാവിൽ പുതുഗീതം
എല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം(2)

പ്രാർത്ഥനകൾ കേട്ടതിനാൽ യാചന ശ്രവിച്ചതിനാൽ
അതിശയമായ് കാത്തതിനാൽ അധികമായി സ്തുതിച്ചീടുക (2)
വീണയോടും കിന്നരത്തോടും സ്തോത്രഗീതം പാടിടുവിൻ
തപ്പിനോടും കുഴലിനോടും കൈത്താളത്തിൻ മേളത്തോടും(2)

താഴ്ച്ചയിൽ നമ്മെ ഓർത്തവന് നന്ദി കരേറ്റിടുക
വീഴ്ച്ചയിൽ നമ്മെ കാത്തവന് ദിനവും പാടിടുക (2)
പരിപാലകൻ മതിയായവൻ പരിഹാരകൻ യേശുവല്ലോ
കരുതുന്നവൻ കാക്കുന്നവൻ മാറാത്തവൻ യേശുവല്ലോ (2)

ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻ
Post Tagged with


Leave a Reply