Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം
പരത്തിലേക്കുയരും നാൾ വരുമല്ലോ
വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം
വന്നിടും കാന്തന്‍റെ മുഖം കാണ്മാൻ

വാനസേനയുമായ് വരും പ്രിയൻ
വാനമേഘേ വരുമല്ലോ
വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ
സ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻ

അവർ തന്‍റെ ജനം താൻ അവരോടുകൂടെ
വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾ
മൃത്യുവും ദുഃഖവും മുറവിളിയും
നിന്ദ കഷ്ടതയുമിനി തീണ്ടുകില്ല;-

കൊടുങ്കാറ്റലറിവന്നു കടലിളകീടിലും
കടലലകളിലെന്നെ കൈവിടാത്തവൻ
കരം തന്നു കാത്തു സൂക്ഷിച്ചരുമയായി തന്‍റെ
വരവിൻ പ്രത്യാശയോടെ നടത്തിടുമേ;-

തൻ കൃപകളെന്നുമോർത്തു പാടിടും ഞാൻ
തന്‍റെ മുഖശോഭ നോക്കി ഓടിടും ഞാൻ
പെറ്റ തള്ള തൻകുഞ്ഞിനെ മറന്നിടിലും എന്നെ
മറക്കാത്ത മന്നവൻ മാറാത്തവൻ;-

രാപ്പകലും ഒന്നായ് വന്നിടുമേ നാം
രാത്രി വരും മുമ്പെ വേല തീർത്തീടുക
രാത്രി നമ്മെ വിഴുങ്ങുവാനടുത്തിടുമ്പോൾ വാനിൽ
നീതിസൂര്യൻ നമുക്കായുദിച്ചീടുമേ;-

ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ
ഇവിടെ നീയേറ്റ പാടുകൾക്കെല്ലാം
Post Tagged with


Leave a Reply