Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ജയ ജയ ക്രിസ്തുവിൻ തിരുനാമം പാപികൾക്കാനന്ദ

ജയ ജയ ക്രിസ്തുവിൻ തിരുനാമം
പാപികൾക്കാനന്ദ വിശ്രാമം
ജയ ജയ നിർമ്മല സുവിശേഷം
കുരിശിൻ നിസ്തുല സന്ദേശം

പാപം തരുവതു വൻമരണം
ശാപം നിറയുമെരിനരകം
കൃപയാൽ ദൈവം നൽകുവതോ
ക്രിസ്തുവിൽ പാപവിമോചനമേ;-

നരകാഗ്നിയിൽ നാമെരിയാതെ
ചിരകാലം നാം വലയാതെ
പരഗതി നമ്മൾക്കരുളാനായ്
പരമസുതൻ വന്നിഹ നരനായ്;-

ആത്മവിശപ്പിനു വിരുന്നും വൻ
പാപവിഷത്തിനു മരുന്നും താൻ
തീരാവിനകൾ തീർക്കുമവൻ
ധാരാളം കൃപ നൽകുമവൻ;-

കുരിശിൽ ചിന്തിയ തൻചോരക്കൊരു നികരുണ്ടോയിനി വേറെ
തിരുനാമം പോലൊരു നാമം
തരുമോ ശാശ്വത വിശ്രാമം;-

ഇതുപോലിനിയാർ സ്നേഹിപ്പാൻ
ഇതുപോലാരിനി സേവിപ്പാൻ
അനുദിനം നമ്മെ പാലിപ്പാൻ
ആരുണ്ടിതുപോൽ വല്ലഭനായ്

ജയ ജയ മംഗളം പാടിടുന്നു
ജയ ജയ ജയ ഗീതം ഉന്നതനാമെന്നേശുവിനായ്‌
Post Tagged with


Leave a Reply