Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ജയിക്കുമേ സുവിശേഷ ലോകം ജയിക്കുമേ നശി

ജയിക്കുമേ സുവിശേഷം ലോകം ജയിക്കുമേ
പേയുടെ ശക്തികൾ നശിക്കുമേ
സകല ലോകരും യേശുവിൻ നാമത്തിൽ
വണങ്ങുമേ തലകുനിക്കുമേ അതു ബഹു സന്തോഷമേ

കൂടുവിൻ സഭകളേ വന്നു പാടുവിൻ
യേശുവിൻ കീർത്തി കൊണ്ടാടുവിൻ
സുവിശേഷം ചൊല്ലാൻ ഓടുവിൻ നിദ്ര വിട്ടുണർന്നീടുവിൻ
മനം ഒത്തെല്ലാരും നിന്നീടുവിൻ വേഗം;-

ഇടിക്കണം പേയിൻ കോട്ട നാം ഇടിക്കണം
ജാതിഭേദങ്ങൾ മുടിക്കണം സ്നേഹത്തിൻ കൊടി-
പിടിക്കണം യേശു രാജന്‍റെ സുവിശേഷക്കൊടി
ഘോഷത്തോടുയർത്തിടേണം വേഗം;-

മരിച്ചു താൻ നമുക്കു മോക്ഷത്തെ വരുത്തി താൻ
വെളിച്ചമാർഗ്ഗത്തിൽ ഇരുത്തി താൻ എളിയ കൂട്ടരെ
ഉയർത്തി താൻ യേശുനാഥന്‍റെ രക്ഷയിൻ കൊടി
ഘോഷത്തോടുയർത്തിടേണം നമ്മൾ;-

ചെലവിടിൻ സുഖം ബലത്തെയും ചെലവിടിൻ
ബുദ്ധിജ്ഞാനത്തെയും ചെലവിടിൻ വസ്തുസമ്പത്തുകൾ
ചെലവിടിൻ യേശുരാജന്‍റെ മഹിമയിൻ
കൊടി ഏവരും ഉയർത്തിടണം നമ്മൾ;-

യോഗ്യമേ ഇതു നമുക്കതി ഭാഗ്യമേ രക്ഷിതാവിന്‍റെ
വാക്യമേ സ്വർഗ്ഗലോകരോടൈക്യമേ
യേശുരാജ്യ പ്രസിദ്ധിക്കായി നാം
ഏവരും പ്രയത്നിച്ചീടേണമേ;-

ജയിക്കുന്നോന് ജീവ വൃക്ഷഫലം കൊടുക്കും
ജയവീരരായ് നാം പോർ വീരരായ്
Post Tagged with


Leave a Reply