Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ജീവ വാതിലാകുമേശു നായക നീ വാഴ്ക

ജീവവാതിലാകുമേശു നായക നീ വാഴ്ക
നായക നീ വാഴ്ക പാപവനദാവ

നിന്നിലൂടെ കടക്കുന്നോർ രക്ഷിതർ നിരന്തം
രക്ഷിതർ നിരന്തംശിക്ഷയവർക്കില്ല

ഭക്ഷണമവർക്കു ഭവാൻ നിശ്ചയമായ് നൽകും
നിശ്ചയമായ് നൽകും പച്ചമേച്ചിലെന്നും

ജീവനറ്റ നിന്നജങ്ങൾക്കായി നീ മരിച്ചു
ജീവനസമൃദ്ധി നാഥാ! നീ വരുത്തി

അല്ലലുള്ളൊരാടുകൾക്കു നല്ലിടയനാം നീ
ഉള്ളലിഞ്ഞു തോളിലേന്തു ദുഃഖനാളിൽ

നിന്നജങ്ങൾ നിന്നെയറിയുന്നു നിഖിലേശാ!
നിർണ്ണയവരെ നീയുമറിയുന്നു

നിത്യജീവനരുളുന്നു നീയവർക്കു നാഥാ!
ആയവർ നശിപ്പാനാവതല്ല തെല്ലും

ഇൻപമേറും നിൻ സ്വരത്തെ കേട്ടുകൊണ്ടുഞങ്ങൾ
പിന്തുടരും നിന്നെചന്തമോടുതന്നെ

നിൻ പിതാവു നിന്‍റെ കൈയിൽ തന്നോരജകൂട്ടം
വൻപെഴുന്ന വൈരി കൊണ്ടുപോകയില്ല

ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾ
ജീവനദിയേ ആത്മനായകനേ
Post Tagged with


Leave a Reply