Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ജീവനുണ്ടാം ഏക നോട്ടത്താൽ ക്രൂശിങ്കൽ

ജീവനുണ്ടാം ഏക നോട്ടത്താൽ ക്രൂശിങ്കൽ
ജീവനുൺടാം ഇപ്പോൾ നിനക്കു
പാപീ നോക്കി നീ രക്ഷ പ്രാപിക്കുക
ജീവനെ തന്നോരു യേശുവിൽ

നോക്കി ജീവിക്ക
ജീവനുൺടാം ഏകനോട്ടത്താൽ ക്രൂശിങ്കൽ
ജീവനുൺടാം ഇപ്പോൾ നിനക്കു

യേശു താൻ നിൻ പാപം വഹിച്ചിട്ടില്ലായ്കിൽ
എന്തിനു പാപ വാഹകനായ്?
തൻമൃത്യു നിൻ കടം വീട്ടായ്കിലെന്തിനു
പാപനാശ രക്തമൊഴുകി?-നോക്കി

പ്രാർത്ഥന കണ്ണീരും ആത്മാവെ രക്ഷിക്കാ
രക്തം താൻ രക്ഷിക്കും ആത്മാവെ
രക്തത്തെ ചിന്നിയോരേശുവിൽ നിൻപാപം
സാദരം വെക്കുക നീ മുദാ-നോക്കി

ചെയ്യേണ്ടതായിനി ഒന്നുമില്ലെന്നീശൻ
ചൊന്നതാൽ സംശയം നീക്കുക
കാലത്തികവിങ്കൽ പ്രത്യക്ഷനായവൻ
വേലയെ പൂർണ്ണമായ് തികച്ചു നോക്കി

യേശു താൻ നൽകുന്ന നിത്യമാം ജീവനെ
ആശു നീ സാമോദം വാങ്ങുക
നിന്നുടെ നീതിയാം യേശു ജീവിക്കയാൽ
വന്നിടാ മൃത്യു എന്നറിക-നോക്കി

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്
ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ
Post Tagged with


Leave a Reply