Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാലം തികയാറായെൻ കാന്തൻ വരവിനായി

കാലം തികയാറായെൻ കാന്തൻ വരവിനായി
കാലമധികമില്ല കാഹളനാദം കേൾപ്പാൻ

ഭാരം പ്രയാസങ്ങളേറിടുമ്പോൾ
ഓർക്കുന്നു ഞാനെന്‍റെ സ്വർഗ്ഗവീട്
രോഗമോ ശോകമോ വേദനയോ
ഇല്ലവിടെ എന്നും സന്തോഷമേ

മൃത്യഭയമെന്നെ നേരിടുമ്പോൾ
കാണുന്നു ഞാനെന്‍റെ സ്വർഗ്ഗവീട്
നിത്യമായുള്ളാരു ജീവിതമോ
ഉണ്ടവിടെ എന്നും സന്തോഷമേ

ഈ ഭൂവിൽ പോർവിളി കേട്ടിടുമ്പോൾ
ഇമ്പസ്വരങ്ങളെന്‍റെ സ്വർഗ്ഗ വീട്ടിൽ
ഇല്ലാതായ് പോയാലീ മൺകൂടാരം
തേജസ്സുള്ളതാകും സന്തോഷമേ

കാലമതാസന്നമായ് യേശുനാഥൻ
കാലം തികയാറായി കർത്താവു വന്നിടാറായ്
Post Tagged with


Leave a Reply