Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽ

കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽ
കാണ്മതെല്ലാം മായയെന്നുറച്ചിടുന്നു ഞാൻ
കാന്തനെ വരവിനെത്ര താമസം വിഭോ
കാത്തുകാത്തു പാരിതിൽ ഞാൻ പാർത്തിടുന്നഹോ

ജാതിജാതിയോടു പോരിന്നായുദ്ധങ്ങളാൽ
രാജ്യം രാജ്യത്തോടെതിർത്തു ക്രൂദ്ധിച്ചീടുന്നു
കാന്തനെ നിൻ വരവിനെത്ര കാത്തിടേണം ഞാൻ
വന്നു കാണ്മാൻ ആശയേറികാത്തിടുന്നു ഞാൻ-കാലമതി….

ക്ഷാമവും ഭൂകമ്പങ്ങളും വർധിച്ചീടുന്നേ
രോഗങ്ങളും പീഡകളും ഏറിടുന്നല്ലോ
കാന്തൻ തൻ വരവിൻ ലക്ഷ്യം എങ്ങും കാണുന്നെ
വേഗം വന്നെൻ ആശ തീർത്തു ചേർത്തുകൊള്ളണേ-കാലമതി….

കാഹളത്തിൻ നാദമെന്‍റെ കാതിൽ കേൾക്കാറായി
മധ്യവാനിൽ ദൂതരൊത്തു കാന്തൻ വരാറായി
കാത്തിരിക്കും ശുദ്ധരെ താൻ ചേർത്തുകൊള്ളാറായി
തേജസ്സറും പൊൻമുഖത്തെ മുത്തം ചെയ്യാറായി-കാലമതി….

കാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു പോകാൻ
കാലമതാസന്നമായ് യേശുനാഥൻ
Post Tagged with


Leave a Reply