Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാൽവറി കാൽവറി നിൻ സ്നേഹം വർണ്ണി

കാൽവറി കാൽവറി
നിൻ സ്നേഹം വർണ്ണിപ്പാനാവതല്ലേ

മരക്കുരിശുമേന്തി മാ മലയിൽ
നടന്നല്ലോ എൻ പ്രാണനാഥനവൻ
ശിരസ്സിൽ മുൾമുടി അണിഞ്ഞവനായ്
പരിഹാസം നിന്ദകൾ സഹിച്ചവനായ്;- കാൽവറി

ലോകത്തിൻ പാപത്തെ വഹിച്ചിടുവാൻ
ഭൂമി വാനം മദ്ധ്യേ തൂങ്ങിടുന്നു
പ്രാണവേദനയാൽ ഞരങ്ങിടുന്നു
പ്രാണ പ്രിയനവൻ എൻ പേർക്കായി;- കാൽവറി

കാൽകരങ്ങൾ ഇരുമ്പാണികളാൽ
ക്രൂശിൽ തറച്ചല്ലോ ദുഷ്ട ജനം
എനിക്കായ് സഹിച്ചതാം വേദനയോർത്താൽ
എന്തു ഞാനേകിടും നിൻ പേർക്കായി;- കാൽവറി

പെരിയ കുന്തം കൊണ്ടു കുത്തിയല്ലോ
നീചനാം പടയാളി തിരുഹൃദയത്തിൽ
പാഞ്ഞൊഴുകിടുന്ന പുണ്യരക്തം
പാപികളെ ശുദ്ധരാക്കിയല്ലോ;- കാൽവറി

പാടിടും ഞാനെന്നും നിൻ സ്നേഹത്തെ
വർണ്ണിക്കും ഞാനെന്നും നിൻ ത്യാഗത്തെ
രക്തത്താൽ ശുദ്ധനായ് ജീവിച്ചിടാൻ
കൃപയരുളീടണെ പ്രാണനാഥാ;- കാൽവറി

കാൽവറി ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനെ
കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ
Post Tagged with


Leave a Reply